ടൊയോട്ടയെ പറ്റി പ്രചരിക്കുന്നത് വ്യാജമായ കാര്യങ്ങള്‍;ഉപഭോക്താക്കളും വാഹനപ്രേമികളും അറിയേണ്ട കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് കമ്പനി
ടൊയോട്ടയുടെ ഹൈലക്‌സിന് വന്‍ വിലക്കുറവ് ലഭിക്കുന്നു എന്ന തരത്തിലുളള ചില പ്രചരണങ്ങള്‍ വാഹന പ്രേമികള്‍ക്കിടയില്‍ അടുത്ത കാലത്തായി വ്യാപകമായി പ്രചരിച്ചുരുന്നു. എട്ട് ലക്ഷം രൂപ വരെ ടൊയോട്ട ഹൈലക്‌സിന്റെ ഉയര്‍ന്ന മോഡലിന് ലഭിക്കും എന്ന തരത്തിലുളള ഈ കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് കമ്പനി പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ്. കമ്പനി വാഹനത്തിന് ഇത്തരത്തില്‍ വന്‍ തോതിലുളള ഓഫറുകളൊന്നും നല്‍കുന്നില്ലെന്നും 30.40 ലക്ഷം രൂപയും 37.90 ലക്ഷം രൂപയുമാണ് ഹൈലക്‌സിന്റെ നിലവിലെ വിലയെന്നുമാണ് ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
കമ്പനിയല്ല ചില ഡീലര്‍മാരാണ് ഹൈലക്‌സിന് ഇളവുകള്‍ നല്‍കുന്നത് എന്നുളള പ്രചരണങ്ങളും ശക്തമായിരുന്നു. വാഹനത്തിന് 6 മുതല്‍ 8 ലക്ഷം രൂപ വരെ ഇളവാണ് ഡീലര്‍മാര്‍ നല്‍കുന്നത് എന്ന തരത്തിലായിരുന്നു പല കോണുകളില്‍ നിന്നും പുറത്ത് വന്ന വാര്‍ത്തകളുടെ ഉളളടക്കം. ഫോര്‍ച്യൂണിന് സമാനമായ ടച്ച് സ്‌ക്രീന്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിങ് വീല്‍ എന്നിവയുളള വാഹനത്തിന് 2.8 ലിറ്ററിന്റെ ഡീസല്‍ എഞ്ചിനാണുളളത്. 204 എച്ച്.പി കരുത്തും 420 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുളള ഈ വാഹനത്തിന് ഓട്ടോമാറ്റിക്ക്,മാനുവല്‍ വേരിയന്റുകളുണ്ട്.
2023ന്റെ തുടക്കത്തില്‍ ഹൈലക്‌സിന്റെ ചില മോഡലുകളില്‍ ടൊയോട്ട മാറ്റം വരുത്തിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വിലയില്‍ 3.5 ലക്ഷത്തോളം കുറവ് വരുത്തിയപ്പോള്‍, ഹൈ എംടി, ഹൈ എ.ടി എന്നീ മോഡലുകള്‍ക്ക് യഥാക്രമം 1.35 ലക്ഷം, 1.10 ലക്ഷം എന്നിങ്ങനെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
Content Highlights:toyot -denies reports heavy discounts in their hilux model
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."