ട്വിറ്ററിനെ വെല്ലാന്‍ പുത്തന്‍ പ്ലാറ്റ്‌ഫോമുമായി മെറ്റ;ത്രെഡ്‌സ് മസ്‌ക്കിന് വെല്ലുവിളിയാകുമോ?
ട്വിറ്ററിനെ നേര്‍ക്കുനേര്‍ നിന്ന് നേരിടാന്‍ പുതിയൊരു എതിരാളി എത്തുകയാണ്. ടെക്ക് ഭീമന്‍മാരായ മെറ്റയാണ് ട്വിറ്ററിന് സമാനമായ ത്രെഡ്‌സ് എന്ന പ്ലാറ്റ്‌ഫോമുമായി വ്യാഴാഴ്ച്ച എത്തുന്നത്. ട്വിറ്റര്‍ മേധാവി മസ്‌ക്കും മെറ്റയുടെ മേധാവി സുക്കര്‍ബര്‍ഗും സമൂഹ മാധ്യമങ്ങളില്‍ നടത്തിയ വെല്ലുവിളികള്‍ക്ക് ശേഷം അവതരിക്കുന്ന മെറ്റയുടെ ത്രെഡ്‌സിനെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് ടെക്ക് കുതകികള്‍.
ഒരു പുത്തന്‍ സമൂഹമാധ്യമവുമായി രംഗത്ത് വരുമെന്ന് മെറ്റ മാര്‍ച്ച് പകുതിയോടെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന്റെ ഡാഷ് ബോര്‍ഡ് ട്വിറ്ററിന് സമാനമാണെന്ന സൂചന ആദ്യമൊന്നും പുറത്ത് വന്നിരുന്നില്ല. എഴുത്തിന് പ്രാധാന്യം നല്‍കുന്നതും, നിയന്ത്രണമില്ലാത്ത രീതിയില്‍ പോസ്റ്റുകള്‍ കാണാവുന്നതുമായ ഒരു സമൂഹമാധ്യമം തന്നെയായിരിക്കും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ടാണ് ആപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.കൂടാതെ ത്രെഡിലെ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സുമായി പങ്ക് വെക്കാനും സാധിക്കും.
Content Highlights: meta planning to launch its twitter competitor
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."