ചായകുടിക്കാനിറങ്ങി വഴിതെറ്റി; ഭാഷ അറിയാത്ത വയോധികനെ ബന്ധുക്കള്‍ക്കരികില്‍ എത്തിച്ച് കളക്ടര്‍
ചായകുടിക്കാനിറങ്ങി വഴിതെറ്റി; ഭാഷ അറിയാത്ത വയോധികനെ ബന്ധുക്കള്‍ക്കരികില്‍ എത്തിച്ച് കളക്ടര്‍
കോഴിക്കോട്: ബന്ധുക്കളെ കാണാതെ സങ്കടത്തിലായ വയോധികന് സഹായഹസ്തവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന തമിഴ്നാട് സ്വദേശിയായ ഇസ്മയിലിനെ കളക്ടര്‍ എ ഗീത ഇടപെട്ട് ബന്ധുക്കള്ക്കരികിലെത്തിച്ചു.
ഊട്ടിയില്‍നിന്നു കുടുംബസമേതം കോഴിക്കോട് എത്തിയതായിരുന്നു ഇസ്മയില്‍. ചായകുടിക്കാനായി പുറത്തേക്കിറങ്ങിയപ്പോള്‍ വഴിതെറ്റി കല്ലായിപ്പുഴയ്ക്ക് അരികിലെത്തുകയായിരുന്നു. ഇസ്മയിലിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വാക്കിടോക്കി വഴി ഈ സന്ദേശം കളക്ടര്‍ക്കും ലഭിച്ചിരുന്നു.
പന്നിയങ്കരയില്‍ സൈറ്റ് വിസിറ്റിന് പോകുന്നതിനിടെയാണ് കല്ലായി പാലത്തിന് സമീപത്ത് ഒരു വയോധികന് നില്‍ക്കുന്നത് കളക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. പോലീസ് അറിയിച്ച സന്ദേശത്തിലെ രൂപസാദൃശ്യമുള്ള വ്യക്തിയെയാണ് പാലത്തില്‍ കണ്ടതെന്ന് മനസിലായതോടെ കളക്ടര്‍ വാഹനം നിര്‍ത്തുകയും വയോധികന് അരികിലെത്തി കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു.
വയോധികന് മലയാളം വശമില്ലാത്തതിനാല്‍ കളക്ടര്‍ തമിഴില്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. പ്രദേശം പരിചിതമല്ലെന്നും വഴിയറിയാതെ നില്‍ക്കുകയാണെന്നും ഇസ്മയില്‍ കളക്ടറെ അറിയിച്ചു. ആശങ്ക വേണ്ടെന്നും ബന്ധുക്കള്‍ക്ക് അരികിലെത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞതോടെ ഇസ്മയിലിന് ആശ്വാസമായി. പോലീസില്‍ ബന്ധപ്പെട്ട് ഇസ്മയിലിനെ ബന്ധുക്കളുടെ അടുത്ത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച ശേഷം കളക്ടര്‍ മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."