മഴക്കാലത്ത് നെയ്യ്, ഒന്നും നോക്കാതെ കഴിച്ചിരിക്കണം; കാരണം ഇതാണ്
മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. മഴക്കാലത്തും മഴക്കാലത്തിന് തൊട്ടു പിന്നാലെയും ഒരു പിടി രോഗങ്ങളാണ് സാധാരണയായി പടര്‍ന്നു പിടിക്കാറുളളത്. അതിനാല്‍ തന്നെ രോഗങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാനും, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും നെയ്യ് വളരെ സഹായകരമായ ഒരു പദാര്‍ത്ഥമാണ്. കൊഴുപ്പ്, വിറ്റാമിനുകള്‍, പ്രൊട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയുടെ കലവറയായ നെയ്യ് അതിനാല്‍ തന്നെ മഴക്കാലത്ത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറേറ്റ് ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.
ഇതിനെല്ലാം പുറമെ മലബന്ധം, ദബനക്കേട് തുടങ്ങിയവയെല്ലാം പ്രതിരോധിക്കുന്നതിലൂടെ അന്നനാളത്തില്‍ ഉണ്ടായേക്കാവുന്ന ഇന്‍ഫ്‌ളമേഷനെ തടയാനും നെയ്യ് സഹായിക്കുന്നുണ്ട്.ഓര്‍മശക്തിയുടെ വര്‍ദ്ധനവിനും, സൗന്ദര്യ സംരക്ഷണത്തിനും നെയ്യ് വളരെ ഉപകാരപ്രദമാണ്. മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവയെല്ലാം അകറ്റാന്‍ സഹായിക്കുന്ന നെയ്യ് ചര്‍മ്മം മൃദുലമാക്കുന്നതിനും, ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.
Content Highlights:must include ghee in your monsoon diet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."