HOME
DETAILS

മഴക്കാലമാണ് വിഷപ്പാമ്പുകളെ സൂക്ഷിക്കണേ; കരുതല്‍ ഇങ്ങനെ

  
backup
July 06 2023 | 08:07 AM

how-to-keep-snakes-from-the-house

മഴക്കാലമാണ് വിഷപ്പാമ്പുകളെ സൂക്ഷിക്കണേ; കരുതല്‍ ഇങ്ങനെ

മഴക്കാലമാണ്. ഇഴജന്തുക്കള്‍ ധാരാളമായി കാണുന്ന സമയം. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് വീടിനും പരിസരത്തിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ചപ്പുചവറുകള്‍ നീക്കാതിരിക്കുന്നതുമൊക്കെ പാമ്പുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ചെറിയൊരു അശ്രദ്ധ കൊണ്ട് ജീവന്‍ വരെ അപകടത്തിലായേക്കാം. പാമ്പിനെ പേടിക്കാതെ മഴക്കാലം കഴിയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വീടും പരിസരവും ശ്രദ്ധിക്കുക
പാമ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. പൊത്തുകള്‍, മാളങ്ങള്‍ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാല്‍ അവ അടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളില്‍ പാമ്പിനെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടുന്നു. അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കുക.

ഷൂ ഇടുമ്പോള്‍ പ്രത്യേകം കരുതല്‍
പലരും ഓഫിസിലേക്കും സ്‌കൂളിലേക്കുമൊക്കെ പോകാനുള്ള തിരക്കില്‍ ഷൂവൊന്നു കുടഞ്ഞ് ഇടാന്‍ പോലും മടികാണിക്കുന്നവരാണ്. എന്നാല്‍ മഴക്കാലത്ത് ചൂട് തേടിയെത്തുന്ന പാമ്പുകളില്‍ പലതും ഷൂവിനുള്ളിലാണ് ഇടം തേടുന്നത്. ഷൂ കൈ കൊണ്ട് എടുക്കുന്നതിനു മുമ്പ് അവയുടെ അകം പരിശോധിച്ച് ശേഷം നന്നായി കുടഞ്ഞുമാത്രം ഇടാന്‍ ശീലിക്കുക.

കോഴിക്കൂട് വളര്‍ത്തു മൃഗങ്ങള്‍
വീട്ടില്‍ കോഴിക്കൂടോ വളര്‍ത്തുമൃഗങ്ങളോ ഉണ്ടെങ്കില്‍ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടില്‍ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തില്‍ മിച്ചമുള്ളത് കഴിക്കാന്‍ എലികള്‍ വരുമ്പോള്‍ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം.

വാഹനങ്ങള്‍ എടുക്കും മുമ്പ്
പാമ്പുകള്‍ പതിയിരിക്കുന്ന സ്ഥലങ്ങളില്‍ മറ്റൊന്ന് വാഹനങ്ങളാണ്. സ്‌കൂട്ടറിലും കാറിലുമൊക്കെ കയറിയിരിക്കുന്ന പാമ്പുകളെ പലപ്പോഴും ആദ്യകാഴ്ച്ചയില്‍ കാണണമെന്നു തന്നെയില്ല. തണുത്ത അന്തരീക്ഷത്തില്‍ ഇരിക്കുന്ന വണ്ടി ധൃതിയില്‍ എടുത്തു പായുംമുമ്പ് നന്നായി പരിശോധിച്ചതിനു ശേഷം മാത്രം കയറിയിരിക്കാം.

നീളത്തില്‍ തഴച്ച് വളരുന്ന ചെടികള്‍ മുറിച്ച് മാറ്റുക
ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. പൊന്തക്കാടുകളും പുല്ലും വീട്ട് മുറത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാന്‍ അവസരമൊരുക്കരുത്.യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ചവിട്ടി കുടയാന്‍ മറക്കല്ലേ
വീട്ടില്‍ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയില്‍ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. അതുകൊണ്ട് എന്നും ശ്ര?ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago