മൂടല്‍മഞ്ഞ്: യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മൂടല്‍മഞ്ഞ്: യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) ദുബൈയ്ക്കും അബുദാബിക്കും ഇടയിലുള്ള ചില പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബൈയിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും അബുദാബിയിലെ അല്‍ ഫയ റോഡിലും പുലര്‍ച്ചെ അഞ്ച് മണി കഴിഞ്ഞപ്പോള്‍ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.
രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഉയര്‍ന്ന ആര്‍ദ്രത പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. കാറ്റിന്റെ വേഗത സാധാരണയായി നേരിയതോ മിതമായതോ ആയിരിക്കും, ഇടയ്ക്കിടെ കിഴക്ക് നിന്ന് വേഗതയേറിയതായിരിക്കും. പകല്‍സമയത്ത് പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഇന്ന് അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 40 ഡിഗ്രി സെല്‍ഷ്യസിലും താപനില ഉയരും. എമിറേറ്റുകളില്‍ യഥാക്രമം 31 ഡിഗ്രി സെല്‍ഷ്യസും 32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."