HOME
DETAILS

ഗള്‍ഫ് വിമാന ടിക്കറ്റുകളിലെ ഉയര്‍ന്ന നിരക്ക്; ഇടപെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

  
backup
July 06 2023 | 17:07 PM

central-govt-says-cannot-intervene-in-rising

ഗള്‍ഫിലേക്കുളള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്കുളള ടിക്കറ്റിലെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി എംപിയായ അടൂര്‍ പ്രകാശ് നല്‍കിയ കത്തിന് വ്യോമയാന വകുപ്പ് മന്ത്രിയായ ജ്യോതിരാദിത്യ സിന്‍ഹയാണ് മറുപടിയായി ഇടപെടല്‍ സാധ്യമല്ലെന്ന് അറിയിച്ചിരിക്കുന്നത്.
വിമാന ഇന്ധന വിലയിലെ വര്‍ധനയാണ് ഉയര്‍ന്ന നിരക്കിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കു കത്തയച്ചിരുന്നു. അവധിക്കാലത്തെ യാത്രാതിരക്ക് അവസാനിച്ചിട്ടില്ല. ഓണം വരാനിരിക്കുകയാണ് പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ് വരുന്നത്. ഈ സാഹചര്യത്തില്‍ വിമാന നിരക്കുകള്‍ കുതിച്ചുയരുന്നത് തടയണം എന്നാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്.

കേരളത്തിലേക്ക് എത്താന്‍ ടിക്കറ്റിനായി വന്‍ തുക മുടക്കേണ്ടതിനാല്‍ പല പ്രവാസികളും മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെയാണ് നാട്ടിലേക്ക് എത്തുന്നതിനായി ആശ്രയിക്കുന്നത്. ഇത് പ്രവാസികള്‍ക്ക് ധനനഷ്ടവും, സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. കൂടാതെ ഉയര്‍ന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്നു. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Content Highlights:central govt says cannot intervene in rising gulf air fare


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago