രാഹുലിന്റെ അയോഗ്യത തുടരും; മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ഇല്ല
രാഹുലിന്റെ അയോഗ്യത തുടരും; മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ഇല്ല
അഹമ്മദാബാദ്: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധിക്ക് തിരിച്ചടി. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സ്റ്റേ അനുവദിക്കാത്തതിനാല്‍ രാഹുലിന്റെ അയോഗ്യത തുടരും. ശിക്ഷാവിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ നല്കിയ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.
രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമേന്ദ്ര പ്രചകിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2019 ഏപ്രില്‍ 13ന് കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാഹുല്‍ഗാന്ധിയെ മാര്‍ച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്.ഇതിനെതിരേ രാഹുൽ സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ പോയെങ്കിലും അതു തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി നേതാവും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനാല്‍ എം.പിസ്ഥാനം നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."