കഴിഞ്ഞു പോയത് ചൂടേറിയ ജൂണ്‍ മാസം; തീവ്ര സമുദ്ര ഉഷ്ണതരംഗവും സംഭവിച്ചു
കഴിഞ്ഞു പോയത് ചൂടേറിയ ജൂണ്‍ മാസം; തീവ്ര സമുദ്ര ഉഷ്ണതരംഗവും സംഭവിച്ചു
പാരിസ്: ലോകത്ത് ചൂടേറിയ ജൂണ്‍ മാസമാണ് കഴിഞ്ഞതെന്ന് യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സിയായ കോപര്‍നിക്കസ്. കാലാവസ്ഥാ വ്യതിയാനവും ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നീനോയുമാണ് ഇതിനു കാരണം. ലോകത്ത് ശരാശരി താപനില റെക്കോര്‍ഡിലെത്തിയത് കഴിഞ്ഞ ദിവസം അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
1991- 2020 വരെയുള്ള വര്‍ഷങ്ങളില്‍ ജൂണില്‍ രേഖപ്പെടുത്തിയ ശരാശരി താപനിലയേക്കാള്‍ 0.5 ഡിഗ്രി കൂടുതലാണ് ജൂണില്‍ രേഖപ്പെടുത്തിയ താപനില.വടക്കു പടിഞ്ഞാറന്‍ യൂറോപ്പിലും കാനഡയുടെ ഭാഗങ്ങളിലും യു.എസിലും മെക്‌സികോയിലും ഏഷ്യയിലും കിഴക്കന്‍ ആസ്‌ത്രേലിയയിലും സാധാരണയേക്കാള്‍ കൂടുതല്‍ ചൂടാണ് ജൂണില്‍ രേഖപ്പെടുത്തിയതെന്ന് കോപര്‍നിക്കസ് പറയുന്നു.
അതേസമയം, പടിഞ്ഞാറന്‍ ആസ്‌ത്രേലിയ, പടിഞ്ഞാറന്‍ യു.എസ്, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളില്‍ താപനില സാധാരണയേക്കാള്‍ കുറവുമായിരുന്നു. ഏതാനും വര്‍ഷങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്ന ചൂടിന്റെ കണക്കുകളില്‍ ആഗോള താപനത്തിന്റെ സൂചനയാണ് കണ്ടു വരുന്നത്. കഴിഞ്ഞ ഏതു ജൂണിനേക്കാളും സമുദ്രോപരി താപനിലയും ഉയര്‍ന്ന ജൂണ്‍ മാസമാണ് കഴിഞ്ഞു പോയതെന്നും കോപര്‍നിക്കസ് പറഞ്ഞു. അയര്‍ലന്‍ഡ്, ബ്രിട്ടന്‍, ബാള്‍ട്ടിക് സമുദ്രങ്ങളില്‍ തീവ്ര കടല്‍ ഉഷ്ണതരംഗവും ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹ ചിത്രങ്ങളില്‍ അന്റാര്‍ട്ടിക് കടലിലെ ഐസ് സാധാരണ നിലയേക്കാള്‍ 17 ശതമാനം കുറവാണെന്നും പഠനം പറയുന്നു. മനുഷ്യ ഇടപെടല്‍ കൊണ്ട് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതാണ് ആഗോള താപനത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."