ഈ സംസ്ഥാനത്ത് തക്കാളി വില കിലോ 250 രൂപ!
ഈ സംസ്ഥാനത്ത് തക്കാളി വില കിലോ 250 രൂപ!
ഉത്തരകാശി (ഉത്തരാഖണ്ഡ്): തക്കാളി വില കുത്തനെ ഉയരുകയാണല്ലോ. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഉത്തര്‍പ്രദേശില്‍ കിലയ്ക്ക് 250 രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. ഗംഗോത്രിധാമില്‍ കിലോയ്ക്ക് 250 രൂപയും ഉത്തരകാശി ജില്ലയില്‍ കിലോയ്ക്ക് 180 മുതല്‍ 200 രൂപയുമാണ്. വിലക്കൂടുതല്‍ തങ്ങളെ ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. പലരും തക്കാളി വാങ്ങാന്‍ പോലും തയ്യാറാവുന്നില്ല. പച്ചക്കറി വില്‍പ്പനക്കാരനായ രാകേഷ് എഎന്‍ഐയോട് പറഞ്ഞു.
പ്രധാന തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ ചൂടും കനത്ത മഴയും വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിലേക്ക് നയിച്ചതാണ് പച്ചക്കറി വില കുത്തനെ ഉയരാന്‍ കാരണമെന്ന് പലരും പറഞ്ഞു. തക്കാളിക്ക് താരതമ്യേന കുറഞ്ഞ ഷെല്‍ഫ് ലൈഫ് ആണ്. അതും അവയുടെ വിലയില്‍ സ്വാധീനം ചെലുത്തുമെന്നും പറയപ്പെടുന്നു. ചെന്നൈയില്‍ ഇപ്പോള്‍ തക്കാളി കിലോയ്ക്ക് 100-130 രൂപയ്ക്കാണ് വില്‍ക്കുന്നത്.
വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലെ റേഷന്‍ കടകളില്‍ കിലോയ്ക്ക് 60 രൂപ സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പല സംസ്ഥാനങ്ങളെയും പോലെ കര്‍ണാടകയിലും തക്കാളി വില കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയരുകയാണ്. ബംഗളൂരുവില്‍ തക്കാളി വില കിലോഗ്രാമിന് 101 രൂപ മുതല്‍ 121 രൂപ വരെയാണ്.
tomatoes-at-₹-250-a-kg-in-this-state
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."