വ്യാപകമായി കമുകിന് തോട്ടം വെട്ടി നശിപ്പിച്ചു
അരീക്കോട്: സാമൂഹ്യ ദ്രോഹികള്‍ കമുകിന് തോട്ടം വെട്ടി നശിപ്പിച്ചു. കുനിയില്‍ പ്രദേശത്താണു വ്യാപകമായി രണ്ടര വയസ് പ്രായമുള്ള ആയിരത്തോളം കമുകുകള്‍ വെട്ടി നശിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. രാവിലെ പള്ളിയില്‍ നിന്ന് ഇറങ്ങി വരുന്നവരാണു കമുകിന് തോട്ടം വെട്ടി നശിപ്പിച്ചതായി കണ്ടത്. കുനിയില്‍ ഇരിപ്പന് കുളം പള്ളിപറമ്പിലെ 257, അന്വാര് സ്കൂളിന്റെ ഉടമസ്ഥതയിലുള്ള 40 കമുകുകള്‍, വലിയ വീട്ടില്‍ ഇബ്റാഹിമിന്റെ തോട്ടത്തിലെ 175, ആലും കണ്ടി ബീരാന് കുട്ടിയുടെ 150 കമുകുകള്‍, കെ.ടി മുഹമ്മദ് കുട്ടിയുടെ 140, പി.കെ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള 100 കമുകുകളുമാണു സാമൂഹ്യ ദ്രോഹികള്‍ വെട്ടി നശിപ്പിച്ചത്.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണു ഇതു മൂലം കര്‍ഷകര്‍ക്ക് നേരിട്ടത്. മാസങ്ങള്‍ക്കു മുമ്പ് പ്രദേശത്ത് വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് പ്രശ്നം നില നിന്നിരുന്നു. ഈ സംഭവത്തിലെ വൈരാഗ്യമാവാം ആയിരക്കണക്കിനു കമുകുകള്‍ വെട്ടി നശിപ്പിക്കാന്‍ സാമൂഹ്യ ദ്രോഹികളെ പ്രേരിപ്പിച്ചതെന്നു പരിസര വാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ അരീക്കോട് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."