HOME
DETAILS
MAL
മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു
backup
July 07 2023 | 10:07 AM
മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു
മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം സംതംഭിച്ചു. രാവിലെ ഏഴു മണിയോടെയാണ് കൊച്ചിധനുഷ്‌കോടി ദേശിയ പാതയിലെ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചലുണ്ടായത്.
റോഡിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."