HOME
DETAILS

പി.ഡബ്ലിയു.ഡി ഓഫിസില്‍ റോളറുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു

  
backup
August 23 2016 | 19:08 PM

%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b



നിലമ്പൂര്‍: പി.ഡബ്ല്യൂ.ഡി നിലമ്പൂര്‍ ഓഫസില്‍ ലക്ഷങ്ങള്‍ വിലയുള്ള റോഡ് റോളര്‍ തുരുമ്പെടുത്ത് നശിക്കുന്നു. നിലമ്പൂരിലെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഓഫിസിലും, കെട്ടിട വിഭാഗം ഓഫിസിലും ഓരോ റോഡ് റോളറുകള്‍ വീതം തുരുമ്പെടുത്ത് നശിക്കുകയാണ്. അതേസയമം തുരുമ്പെടുത്ത് നശിക്കുന്ന റോഡ് റോളറിനും ഇപ്പോഴും ജീവനക്കാര്‍ ശമ്പളവും കൈപ്പറ്റുന്നുണ്ട്. റോഡ്‌സ് വിഭാഗത്തിലെ 12 വര്‍ഷമായി പ്രവര്‍ത്തിക്കാതിരിക്കുന്ന റോഡ് റോളറിനും ക്ലീനര്‍ പോസ്റ്റില്‍ ജീവനക്കാരനുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ടാറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ണമായും കരാറുകാര്‍ ഏറ്റെടുത്തതോടെയാണ് ഒരു കാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ സജീവമായിരുന്ന റോഡ് റോളറുടെ സ്ഥാനം ഷെഡിലായത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് റോളറുകള്‍ക്ക് പണിയില്ലാതായെങ്കിലും ഇതിനായി നിയമിച്ച ഡ്രൈവറും ക്ലീനര്‍മാരും വര്‍ഷങ്ങളായി ഇതേ തസ്തികയില്‍ ശമ്പളം വാങ്ങി ജോലി തുടരുകയാണ്. ഇതിനാല്‍ പലപ്പോഴും ശമ്പളം വാങ്ങാന്‍ മാത്രമാണ് പലരും ഓഫിസിലെത്തുന്നത്. പ്രവൃത്തി നടക്കുന്ന സൈറ്റുകളില്‍ പോകുന്നുണ്ടെന്നാണ് ഇവരില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ രേഖകളില്‍ ഇവര്‍ ഈ പോസ്റ്റുകളില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. 2004 ലാണ് റോഡ് വിഭാഗത്തിലെ റോളര്‍ പണിമുടക്കിയത്. തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉപയോഗമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന റോളറുകള്‍ കണ്ടം ചെയ്ത് ലേലത്തില്‍ വില്‍പ്പന നടത്താതെ ഓഫിസിന്റെ പരിസരത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇരുമ്പ് വിലക്ക് ലേലം ചെയ്ത് വിറ്റാല്‍ പോലും വന്‍ തുക സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ കണ്ടം ചെയ്താല്‍ ഈ പോസ്റ്റുകള്‍ നിര്‍ത്തലാക്കേണ്ടിവരും. ഇതില്‍ പല ജീവക്കാരുടെയും ശമ്പളം 40000 മുതല്‍ 60000 രൂപ വരെയാണ്. ജോലി ഇല്ലാത്ത ഇവരെ തസ്തിക മാറ്റുന്നതിനോ മറ്റുജോലികള്‍ക്കായി നിയോഗിക്കുന്നതിനോ വകുപ്പ് തയ്യാറാകുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago