കാര്‍ബണ്‍ പുറന്തളളുന്നത് കുറയ്ക്കണം; വന്‍ പദ്ധതികളുമായി യു.എ.ഇ, നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും
കാര്‍ബണ്‍ പുറന്തളളുന്നത് കുറയ്ക്കണം; വന്‍ പദ്ധതികളുമായി യു.എ.ഇ, നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും
യു.എ.ഇയെ 2031 ആകുമ്പോഴേക്കും കുറഞ്ഞ അളവില്‍ മാത്രം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്ത് വിടുന്ന രാജ്യമാക്കി മാറ്റാന്‍ തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് നാഷണല്‍ ഹൈഡ്രജന്‍ സ്ട്രാറ്റര്‍ജി.
നാഷണല്‍ ഹൈഡ്രജന്‍ സ്ട്രാറ്റര്‍ജിയുടെ പ്ലാന്‍ അനുസരിച്ച് അടുത്ത എട്ട് വര്‍ഷം കൊണ്ട് യു.എ.ഇ തങ്ങള്‍ പുറത്ത് വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ 25 ശതമാനത്തോളം കുറവ് വരുത്തും. 2050 ആകുമ്പോഴേക്കും പുറത്ത് വിടുന്ന കാര്‍ബണിന്റെ അളവ് പൂജ്യമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
വന്‍ വ്യവസായങ്ങള്‍, ഗതാഗതം, വ്യോമയാന മേഖല, കടല്‍ മേഖല എന്നിവിടങ്ങളിലൊക്കെ പദ്ധതി വിജയകരമാകുന്ന തരത്തിലുളള മാറ്റങ്ങള്‍ സാധ്യമാക്കും. കാര്‍ബണ്‍ കുറയ്ക്കുന്നതിന് പകരമായി 2031 ആകുമ്പോള്‍ യു.എ.ഇയെ 1.4 ദശലക്ഷം ടണ്‍ ഹൈഡ്രജന്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റുക എന്നതും നാഷണല്‍ ഹൈഡ്രജന്‍ സ്ട്രാറ്റജിയുടെ ലക്ഷ്യമാണ്. 2050 ആകുമ്പോഴേക്കും ഇതിന്റെ അളവ് 15 ദശലക്ഷം ടണ്ണിലേക്ക് ഉയര്‍ത്തുകയും ചെയ്യും.
ഇതിനൊപ്പം ഹൈഡ്രജന്‍ ഗവേഷണ വികസന കേന്ദ്രങ്ങള്‍, ഹൈഡ്രജന്‍ ഇന്ധന സ്‌റ്റേഷനുകള്‍ തുടങ്ങിയവ സ്ഥാപിക്കുകയെന്നതും പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെ ലോകത്തിലെ തന്നെ മികച്ച ഹൈഡ്രജന്‍ ഇക്കോണമിയാക്കി മാറ്റുക, കാര്‍ബണിന്റെ ഉത്പാദനവും ഉപഭോഗവും ഏറ്റവും കുറഞ്ഞ നിലയില്‍ നിര്‍ത്തുക, ഹൈഡ്രജന്‍ മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ യു.എ.ഇയില്‍ സൃഷ്ടിക്കുക എന്നതൊക്കെയും പദ്ധതിയുടെ ലക്ഷ്യമാണ്.മറ്റു ലോകരാജ്യങ്ങളോടൊപ്പം ചേര്‍ന്ന് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.
Content Highlights:uae will take to create 50000 new jobs achieve hydrogen strategy targets
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."