HOME
DETAILS

വന്ദേ ഭാരതിന് ശേഷം വരുന്നു 'വന്ദേ സാധാരണ്‍'; റൂട്ടുകളില്‍ എറണാകുളവും

  
backup
July 07 2023 | 17:07 PM

vande-sadharan-train-eranakulam

വന്ദേ ഭാരതിന് ശേഷം വരുന്നു വന്ദേ സാധാരണ്‍; റൂട്ടുകളില്‍ എറണാകുളവും

പത്തനംതിട്ട: വന്ദേഭാരത് എസി ട്രെയിനുകള്‍ക്കു പിന്നാലെ നിരക്കു കുറവുള്ള വന്ദേ സാധാരണ്‍ ട്രെയിനുകളോടിക്കാന്‍ റെയില്‍വേ. ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇതിനായി തിരഞ്ഞെടുത്ത 9 റൂട്ടുകളില്‍ എറണാകുളം–ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്.

വന്ദേഭാരതിന് മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ സാധാരണക്കാരായ യാത്രക്കാരെ റെയില്‍വേ കൈവിട്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കുറച്ചതോടെ സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ അനധികൃതമായി എസി കോച്ചുകളില്‍ പ്രവേശിക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു. ഇത്തരം ആക്ഷേപങ്ങള്‍ കൂടി കണക്കിലെടുത്താണ് റെയില്‍വേ സാധാരണക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ പുറത്തിറക്കുന്നത്.

ഏതാനും കോച്ചുകളില്‍ റിസര്‍വേഷന്‍ ഉണ്ടായിരിക്കും. വന്ദേ ഭാരതിന്റെ വേഗമുണ്ടായിരിക്കുമെങ്കിലും ട്രെയിന്‍ എസിയായിരിക്കില്ല. 24 കോച്ചുകളുള്ള വന്ദേ സാധാരണ്‍ ട്രെയിന്‍ കൂടുതല്‍ വേഗം കൈവരിക്കാനായി പുഷ് പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചാകും സര്‍വീസ് നടത്തുക. സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍ എന്നിവയുണ്ടാകും. ഓട്ടമാറ്റിക് വാതിലുകളുള്ള ആദ്യ നോണ്‍ എസി ട്രെയിനാകും വന്ദേ സാധാരണ്‍. തിരക്കു കൂടിയ റൂട്ടുകളില്‍ അതിഥിത്തൊഴിലാളികളായ യാത്രക്കാര്‍ വാതില്‍പടിയില്‍നിന്നു വീണു മരിക്കുന്ന സംഭവങ്ങള്‍ ഇതുവഴി ഒഴിവാകും.

65 കോടി രൂപയാണു വന്ദേ സാധാരണ്‍ ട്രെയിനിന്റെ നിര്‍മാണച്ചെലവ്. ഒക്ടോബറില്‍ ആദ്യ റേക്ക് പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ ഒന്നു വീതമുള്ള സര്‍വീസായിട്ടാകും എറണാകുളം–ഗുവാഹത്തി ആരംഭിക്കുക. പുതിയ കോച്ചുകള്‍ ലഭിക്കുന്നതു വരെ സാധാരണ കോച്ചുകളുമായി സര്‍വീസ് നേരത്തെ തുടങ്ങാനും സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago