HOME
DETAILS

നമ്പൂതിരിക്കു തുല്യം നമ്പൂതിരി മാത്രം

  
backup
July 07 2023 | 18:07 PM

todays-article-about-artist-namboothiri

യു.കെ.കുമാരൻ

ഇത്രയും സൂക്ഷ്മതയോടുകൂടി മനുഷ്യഭാവങ്ങളെ പഠിച്ച ഒരു കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയെപ്പോലെ മറ്റൊരാളില്ല. നമ്പൂതിരിയുടെ കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു വേർതിരിഞ്ഞുനിൽക്കുന്നതാണ്. അനേകായിരം ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ടെങ്കിൽപോലും ഒരു ചിത്രത്തിന് സമാനമായി മറ്റൊന്നില്ല. മനുഷ്യഭാവങ്ങളെ അത്രയും സൂക്ഷ്മതയോടെ പഠിച്ച ഒരു രേഖാചിത്രകാരന് മാത്രമേ ഇത്രയും വൈജാത്യത്തോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയൂ. സമാനതകളില്ലാത്തത് ഈശ്വരന്റെ സൃഷ്ടികളിൽ മാത്രമാണ്.


ആർട്ടിസ്റ്റ് നമ്പൂതിരി കോഴിക്കോട്ടുണ്ടായിരുന്ന അവസരത്തിൽ അദ്ദേഹവുമായി ഇടപഴകാനുള്ള ധാരാളം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ബിലാത്തിക്കുളം ക്ഷേത്രത്തിന് സമീപത്താണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരുനാൾ അദ്ദേഹം ക്ഷേത്രത്തിനു മുമ്പിലൂടെ പോകുമ്പോൾ അമ്പലത്തിൽ ദർശനം കഴിഞ്ഞു മകനോടൊപ്പം പുറത്തുവന്ന ഒരമ്മ നമ്പൂതിരിയെ ചൂണ്ടിക്കാട്ടി മകനോട് പറയുന്നതു കേട്ടു; 'ഈശ്വരനെപ്പോലെയുള്ള ഒരാൾ അതാ പോകുന്നു, അദ്ദേഹത്തെ തൊഴൂ മോനെ'.
ആ അമ്മ നമ്പൂതിരിയെക്കുറിച്ചു പറഞ്ഞത് ഈശ്വരനെപ്പോലുള്ള ഒരാൾ എന്നായിരുന്നു. ഈശ്വരനെയും നമ്പൂതിരിയെയും ഒരേപോലെ താരതമ്യപ്പെടുത്തിയത് സൃഷ്ടികർമത്തിൽ ഈശ്വരനും നമ്പൂതിരിയും ഒരുപോലെ പുലർത്തുന്ന സൂക്ഷ്മത തിരിച്ചറിഞ്ഞത് കൊണ്ടാകണം.


നമ്പൂതിരിയുടെ അപൂർവ രചനാസവിശേഷത അടുത്തറിയാനുള്ള മറ്റു ചില സന്ദർഭങ്ങളും ഉണ്ടായി. കോഴിക്കോട് സ്‌റ്റേഡിയത്തിൽ നെഹ്‌റു കപ്പും പത്മശ്രീ കല്യാണ മണ്ഡപത്തിൽ സംഗീത കച്ചേരിയും നടന്ന അവസരത്തിലായിരുന്നു അത്. കോഴിക്കോട് ആദ്യമായി അരങ്ങേറിയ നെഹ്‌റു കപ്പ് മത്സരം കാണാൻ ധാരാളം പേരാണ് സ്റ്റേഡിയത്തിൽ എത്തിയത്. 'കേരള കൗമുദി' പത്രത്തിനുവേണ്ടി ഫുട്‌ബോൾ മത്സരങ്ങളുടെ ഫോട്ടോ എടുക്കാറുണ്ടായിരുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ മുസ്തഫയാണ്. ഒരു ദിവസം മുസ്തഫയുടെ ഫോട്ടോകൾക്കൊപ്പം കാണികളുടെ വിവിധ ഭാവങ്ങൾ ഉൾക്കൊള്ളുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഒരു രേഖാചിത്രവും കൊടുക്കാൻ പത്രാധിപ സമിതി തീരുമാനിച്ചു.

അന്ന് കളി കണ്ടു മടങ്ങിയ ആർട്ടിസ്റ്റ് നമ്പൂതിരി വരച്ചുതന്ന രേഖാചിത്രം കണ്ട് എഡിറ്റോറിയൽ ഡസ്‌ക് അമ്പരക്കുകയായിരുന്നു. അത്രയും കാണികളുടെ വ്യത്യസ്ത ഭാവങ്ങൾ രേഖാചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ എങ്ങനെ സാധിച്ചു എന്നത് അത്ഭുതപ്പെടുത്തുന്ന അനുഭവമായിരുന്നു. അതേ ദൃശ്യത്തിന്റെ ഫോട്ടോ മുസ്തഫ എടുത്തിട്ടുണ്ടായിരുന്നു. രണ്ടും തമ്മിൽ താരതമ്യപ്പെടുത്തിയപ്പോഴാണ് സൂക്ഷ്മരചനയുടെ അത്ഭുതപ്പെടുത്തുന്ന സാദൃശ്യം കണ്ടെത്തിയത്. ഫോട്ടോയിൽ കാണുന്ന ഭാവങ്ങളും രേഖാചിത്രത്തിൽ കാണുന്ന ഭാവങ്ങളും ഒരേ തലത്തിൽ സമന്വയിക്കപ്പെടുന്നു.


പത്മശ്രീ കല്യാണ മണ്ഡപത്തിൽ നടന്ന ത്യാഗരാജോത്സവത്തിലുള്ള ഉഞ്ചവൃത്തിയോടനുബന്ധിച്ചു പ്രശസ്ത ഗായകർ ഒത്തുചേർന്നുള്ള സംഗീത കച്ചേരിയുണ്ടായിരുന്നു. വിശാലമായ വേദിയിൽ നിരവധി സംഗീതജ്ഞർ ഒന്നിച്ചുള്ള പ്രകടനം നടത്തുന്ന ഒരു വേദി. അതിൽ ഒരു കലാകാരന്റെ നെറ്റിയിൽ പാടുണ്ടായിരുന്നു. നമ്പൂതിരി വരച്ച ചിത്രത്തിലും ഇതേ പാട് വ്യക്തമായിരുന്നു. അത്രയും സൂക്ഷ്മതയോടെയാണ് ആർട്ടിസ്റ്റ് നമ്പൂതിരി സംഗീതജ്ഞരെ ആവാഹിച്ചത്.
കേവലം രേഖാചിത്രകാരൻ മാത്രമായിരുന്നില്ല ആർട്ടിസ്റ്റ് നമ്പൂതിരി. കരിങ്കല്ലിൽ ശിൽപങ്ങൾ മെനഞ്ഞെടുക്കാനും മ്യൂറൽ ശിൽപങ്ങൾ കൊത്തിയെടുക്കാനും അദ്ദേഹത്തിന് പ്രാഗത്ഭ്യമുണ്ടായിരുന്നു. വടകരയിലെ ഒരു തീയറ്ററിൽ നമ്പൂതിരി ചെമ്പുതകിടിൽ രൂപപ്പെടുത്തിയ ശിൽപങ്ങളുണ്ട്. അതിപ്രശസ്ത ശിൽപസമുച്ചയമാണത്.


മഹാഭാരതത്തിലെ കഥകളെ ആസ്പദമാക്കിയാണ് ആ ശിൽപങ്ങൾ രൂപപ്പെടുത്തി എടുത്തത്. ശിൽപ നിർമാണ വേളയിൽ ഇതു സംബന്ധിച്ച് ഒരു കഥ പുറത്തുവരികയുണ്ടായി; ചെമ്പു തകിടുകൾ മുറിച്ചെടുക്കുന്ന ജോലിക്കാർക്ക് ആർട്ടിസ്റ്റ് നമ്പൂതിരി നിർദേശങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നു. തീയറ്ററിന്റെ മുൻവശത്ത് മുറിച്ചെടുത്ത ധാരാളം ചെമ്പുതകിടുകൾ ചിതറിക്കിടക്കുകയാണ്. മ്യൂറൽ ശിൽപത്തിന്റെ നിർമാണം കാണാൻ ഒരാൾ തീയറ്ററിൽ ചെന്നപ്പോൾ, അതിന്റെ ഉടമയുണ്ട് വളരെ വിഷണ്ണനായി നിൽക്കുന്നു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ ഒരു രൂപവുമില്ലാതെ ചിതറിക്കിടക്കുന്ന ചെമ്പുതകിടുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞുവത്രെ ഇതൊക്കെ എന്തു ചെയ്യാൻ പോകുന്നുവെന്ന് ആർക്കറിയാം!
ശിൽപത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ തീയറ്ററിന്റെ ഏറ്റവും മനോഹരമായ മുഖമായി അത് മാറുകയായിരുന്നു.


ഒരുപക്ഷേ ലോകത്തിൽതന്നെ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് സമാനമായ ഒരു കലാകാരനെ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ അതിന് തക്ക ആദരവ് അദ്ദേഹത്തിന് കൊടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? നമ്പൂതിരിയേക്കാൾ പ്രതിഭ കുറഞ്ഞ പലർക്കും ദേശീയതലത്തിലുള്ള പല അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. നമ്പൂതിരിയെ തേടി അതൊന്നും എത്തിയില്ല.


നേരിയ വരയിലൂടെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതയെ അടയാളപ്പെടുത്തിയ കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി. കഥാപാത്രങ്ങളെ എഴുത്തുകാരന്റെ ഭാവനയ്ക്കപ്പുറം വളർത്താൻ അദ്ദേഹത്തിന് കഴിഞ്ഞത് ഈ സൂക്ഷ്മതയെ പൂർണമായും ആവാഹിച്ചതുകൊണ്ടാണ്. ആർട്ടിസ്റ്റ് നമ്പൂതിരിക്ക് തുല്യം ആർട്ടിസ്റ്റ് നമ്പൂതിരി മാത്രം.

Content Highlights:Today's Article About artist namboothiri


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago