HOME
DETAILS

കാലവർഷം ദുർബലമാകുന്നു; ഇന്ന് എവിടെയും അതിതീവ്ര മഴയില്ല, നാല് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്, ജാഗ്രത തുടരണം

  
backup
July 08 2023 | 03:07 AM

kerala-rain-update

കാലവർഷം ദുർബലമാകുന്നു; ഇന്ന് എവിടെയും അതിതീവ്ര മഴയില്ല, നാല് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്, ജാഗ്രത തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് കൂടിയേ ശക്തമായ മഴയുണ്ടാകൂ എന്നാണ് മുന്നറിയിപ്പ്. എന്നാൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ ഇന്ന് ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. മലബാറിലെ നാല് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തീരദേശ, മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരും.

സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ കുറഞ്ഞെങ്കിലും വടക്കൻ കേരളത്തിൽ കാര്യമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത സ്ഥലങ്ങളിൽ ജാഗ്രത തുടരണം. കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നതിനാല്‍ നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നാളെ മുതല്‍ ഒരു ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ആലപ്പുഴയില്‍ മഴ കുറഞ്ഞെങ്കിലും കുട്ടനാട്ടിലെ ആശങ്ക തുടരുകയാണ്. കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളിലും ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. എടത്വ, വീയപുരം, തകഴി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ശക്തമാണ്.

കൊച്ചിയിൽ ഇന്ന് പുലർച്ചെയാരംഭിച്ച മഴ ശക്തമായി തുടരുകയാണ്. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. തീരദേശ മേഖലയിൽ പലയിടത്തും കടലാക്രമണം രൂക്ഷമാണ്. കടലാക്രമണം കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം.

കോഴിക്കോട് ജില്ലയിലും രാവിലെ മുതൽ മഴ തുടങ്ങിയിട്ടുണ്ട്. നഗരത്തിൽ രാവിലെ മുതൽ തുടങ്ങിയ മഴ തുടരുകയാണ്. തീരദേശ മേഖലയിൽ കടലാക്രമണം ശക്തമാണ്. കടലിൽ ഇറങ്ങുന്നതിനു മത്സ്യബന്ധനത്തിനും ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. അതിനിടെ, കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

ഇടുക്കി ജില്ലയില്‍ ഹൈറേഞ്ചിലും തൊടുപുഴയിലും ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിർദേശം തുടരുന്നു.

പത്തനംതിട്ട തിരുവല്ല മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ആളുകൾ ക്യാംപുകളിൽ തന്നെ തുടരുകയാണ്. എൻ ഡി ആർ എഫ് സംഘവും വിവിധ ഭാഗങ്ങളിൽ ക്യാംപ് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago