HOME
DETAILS

കാനഡയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? മികച്ച അവസരങ്ങള്‍ ലഭിക്കുന്ന തൊഴില്‍ മേഖലകള്‍ ഇവയാണ്

  
backup
July 08 2023 | 14:07 PM

these-are-the-top-in-demand-career-fields-in

വികസിത രാജ്യങ്ങളില്‍ തൊഴില്‍ നേടാനും ജീവിതം കെട്ടിപ്പെടുക്കാനും ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ ഒന്നാമത്തെ രാജ്യം മിക്കവാറും കാനഡ തന്നെയായിരിക്കണം. വിദേശത്ത് നിന്നും പഠനത്തിനും തൊഴിലിനുമായെത്തുന്നവരോടുളള തുറന്ന സമീപനവും, മികച്ച സാധ്യതകളുളള വിശാലമായ വലിയ രാജ്യം മുതലായ അനുകൂല ഘടകങ്ങളുമാണ് കാനഡ തെരെഞ്ഞെടുക്കാന്‍ ഭൂരിഭാഗം ആളുകളേയും പ്രേരിപ്പിക്കുന്ന ഘടകം.


കാനഡയിലെ ശരാശരി പ്രായവും, കുറഞ്ഞ ജനന നിരക്കും തമ്മിലുളള വിടവ് നികത്തുന്നതിന്റെ ഭാഗമായി 2025ന്റെ അവസാനത്തോടെ മൊത്തം 1.5 ദശലക്ഷം പുതിയ താമസക്കാരെ കാനഡ തേടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ കാനഡ സ്വപ്‌നം കാണുന്നവര്‍ക്ക് മുന്നില്‍ വലിയ അവസരങ്ങള്‍ തുറന്ന് കിടപ്പുണ്ടെന്നത് അവഗണിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. ഈ അവസരത്തില്‍ കാനഡയില്‍ തൊഴില്‍ ചെയ്യാന്‍ ഏറ്റവും അധികം അവസരങ്ങള്‍ നല്‍കുന്ന തൊഴില്‍ മേഖലകളെക്കുറിച്ച് അറിയല്‍ അത്യന്താപേക്ഷിതമാണ്.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍

കാനഡയില്‍ വടക്കന്‍ അമേരിക്കന്‍ രാജ്യമായ യു.എസ്.എയിലെ പോലെ തന്നെ മികച്ച തൊഴില്‍ അവസരം പ്രധാനം ചെയ്യുന്ന മേഖലയാണ് സോഫ്റ്റ് വെയര്‍ ഡെവലപ്പിങ്ങ്, മാറുന്ന ലോകത്തില്‍ ടെക്ക് വ്യവസായത്തിന്റെ അവഗണിക്കാനാവാത്ത കേന്ദ്രങ്ങളില്‍ ഒന്നായിമാറും എന്ന് വിശ്വസിക്കപ്പെടുന്ന കാനഡയില്‍ ഈ മേഖലകളില്‍ നിരവധി തൊഴിലാളികളെ ഭാവിയില്‍ ആവശ്യമായി വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരോഗ്യ മേഖല

ആരോഗ്യ പ്രവര്‍ത്തകരെ വലിയ തോതില്‍ ആവശ്യമുളള രാജ്യങ്ങളിലൊന്നാണ് കാനഡ. ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ കാര്യമായ ക്ഷാമം നേരിടുന്ന കാനഡ, പുറത്ത് നിന്നും എത്തുന്ന തൊഴില്‍ അന്വേഷകരിലാണ് തങ്ങളുടെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഡോക്ടര്‍, നേഴ്‌സ്, ഫാര്‍മസി തുടങ്ങിയ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് കാനഡയില്‍ ഇപ്പോഴും മികച്ച അവസരങ്ങളുണ്ട്.

സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍

കാനഡയില്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികളിലൊന്ന് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപനമാണ്. തൊഴില്‍ വിപണിയില്‍ വേണ്ടത്ര ആഭ്യന്തര പരിശീലനം ലഭിച്ച അധ്യാപകരില്ലാത്തതിനാലാണിത്. ആല്‍ബര്‍ട്ട, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, സസ്‌കാച്ചെവന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രവിശ്യകള്‍ അന്തര്‍ദേശീയ യോഗ്യതയുള്ള അധ്യാപകരെ തേടുകയാണ്. അതിനാല്‍ തന്നെ മികച്ച ശമ്പളം ലഭിക്കുന്ന ഈ തൊഴില്‍ കാനഡ സ്വപ്‌നം കാണുന്നവര്‍ക്കൊരു മികച്ച ഓപ്ഷനാണ്.

Content Highlights:these are the top in demand career fields in canada


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago