സഊദിയുടെ ചെങ്കടല്‍ പദ്ധതി; സൗരോര്‍ജ നിലയങ്ങളുടെ പണി പൂര്‍ത്തിയായി
ജിദ്ദ: സഊദി അറേബ്യയുടെ ചെങ്കടല്‍ വികസന പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സൗരോര്‍ജ നിലയങ്ങളുടെ പണി പൂര്‍ത്തിയായി. റെഡ്‌സീ ഇന്റര്‍നാഷണല്‍ കമ്പനിയാണ് സൗരോര്‍ജ നിലയങ്ങളുടെ പണി പൂര്‍ത്തിയായ കാര്യം അറിയിച്ചത്. അഞ്ച് സോളാര്‍ എനര്‍ജി സ്‌റ്റേഷനുകളിലായി ഏഴര ലക്ഷത്തിലധികം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു കഴിഞ്ഞെന്നും കമ്പനി അറിയിച്ചു.
More than 400,000 solar panels have been installed in the solar farm in the Red Sea project. The farm will provide a total generation capacity of about 407 megawatts of solar photovoltaic energy for the first phase, and the Red Sea project will depend entirely on clean energy. pic.twitter.com/Ybr8xRG5qs
— People Of Saudi Arabia (@pplofKSA) December 22, 2022
പുനരുപയോഗിക്കാന്‍ കഴിയുന്ന എനര്‍ജി മാത്രം ഉപയോഗിച്ചേ ചെങ്കടല്‍ വികസന പദ്ധതി പൂര്‍ത്തീകരിക്കുകയുളളൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി 16 ഹോട്ടലുകളും, റീട്ടെയില്‍ സ്‌റ്റോറുകളും, മറ്റ് അടിസ്ഥാന, വിനോദ സൗകര്യങ്ങളുമാണ് നിര്‍മ്മിക്കുന്നത്.
Content Highlights:red sea project's solar power plants implimentation have been completed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."