ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം; കേന്ദ്രത്തിനെതിരെ കര്‍ദിനാള്‍ ക്ലീമിസ് ബാവ
ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം
കൊച്ചി: മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ രംഗത്ത്. കലാപം അവസാനിപ്പിക്കാന്‍ വൈകുന്നതെന്തിനെന്ന് ചോദിച്ച അദ്ദേഹം, വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു.
'ഭരണഘടനയില്‍ ഇന്ത്യയുടെ വെവിധ്യം എഴുതിവച്ചിട്ടുള്ളത് ആലങ്കാരികമായല്ല. ഇത് ജീവിക്കുന്ന തത്വമാണ്. ഇന്ത്യയില്‍ ക്രിസ്തുമതം തുടച്ചുനീക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണ്. പ്രധാനമന്ത്രി മൗനം വെടിയണം. ജനാധിപത്യ വ്യവസ്ഥിതി ഈ നാട്ടില്‍ പുലരുന്നുവെന്ന് ലോകത്തിന് മുന്നില്‍ സന്ദേശം കൊടുക്കാന്‍ പ്രധാനമന്ത്രിക്ക് ഇതിനേക്കാള്‍ പറ്റിയ സന്ദര്‍ഭമില്ല' അദ്ദേഹം വ്യക്തമാക്കി. മാത്യു കുഴല്നാടന് എം.എല്‍.എയുടെ ഉപവാസവേദിയില്‍ സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ദിനാള്‍ ആഞ്ഞടിച്ചത്.
അതേസമയം മണിപ്പുരില്‍ കലാപം അയവില്ലാതെ തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥനും പതിനേഴുകാരനും ഉള്‍പ്പെടെ നാലുപേരാണ് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."