സഊദിയിലെ വിമാന യാത്രക്കാരുടെ ബാഗേജുകളില്‍ ഈ വസ്തുക്കള്‍ പാടില്ല; 30 വസ്തുക്കള്‍ക്ക് നിരോധനം
ജിദ്ദ: വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ബാഗേജ് വഴി 30 ഇനത്തിലുളള വസ്തുക്കള്‍ കൊണ്ട് പോകുന്നതിന് നിരോധനമുണ്ടെന്നറിയിച്ച് ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം. ഇത്തരത്തില്‍ അറിയിപ്പ് ലംഘിച്ച് കൊണ്ടുപോകുന്ന വസ്തുക്കള്‍ കണ്ടുകെട്ടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കണ്ട്‌കെട്ടുന്ന വസ്തുക്കള്‍ തിരികെ നല്‍കില്ല.
#SaudiArabia: #Pilgrims are banned from carrying theses 30 items in flight baggage
— Gulf News (@gulf_news) July 8, 2023
Banned goods will be confiscated, and passengers will have no rights to claim themhttps://t.co/GCJFU5aYp1
നിരോധിക്കപ്പെട്ട വസ്തുക്കളൊന്നും ബാഗേജില്‍ കാണരുതെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കത്തികള്‍, വിഷ ദ്രാവകങ്ങള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, ബേസ്‌ബോള്‍ ബാറ്റ്, ബ്ലേഡ്, പടക്കം, സ്‌കേറ്റ് ബോര്‍ഡുകള്‍, കാന്തിക വസ്തുക്കള്‍,റേഡിയോ ആക്ടീവായ വസ്തുക്കള്‍, വെടിമരുന്ന്,പടക്കം/സ്‌ഫോടക വസ്തുക്കള്‍, കത്രികകള്‍, നെയില്‍ ക്ലിപ്പറുകള്‍, ഓര്‍ഗാനിക്ക് പെറോക്‌സൈഡുകള്‍, ഓക്‌സിഡന്റുകള്‍ മുതലായവ നിരോധിക്കപ്പെട്ട 30 ഇനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.ഇവയില്‍ 16 ഇനങ്ങള്‍ വിമാന ക്യാബിനുകളില്‍ കൊണ്ട് പോകുന്നതിനും വിലക്കുണ്ട്.
Content Highlights:these 30 items are banned in the baggage of passengers in saudi arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."