തൊഴില്‍ ചെയ്യുന്നത് സംബന്ധമായ പരാതികളുണ്ടോ? ഖത്തറില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാം
തൊഴില്‍ സംബന്ധമായ പരാതികള്‍ അധികൃതര്‍ക്ക് നല്‍കാന്‍ പുത്തന്‍ മാര്‍ഗമൊരുക്കി ഖത്തര്‍. ഓണ്‍ലൈനായി പരാതി അറിയിക്കാന്‍ കഴിയുന്ന ഈ സംവിധാനം ഉപയോഗിച്ച് സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട പരാതികളും, ഗാര്‍ഹികമായ തൊഴില്‍ സംബന്ധിച്ച പരാതികളും അറിയിക്കാന്‍ സാധിക്കും. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഓണ്‍ലൈന്‍ വഴി പരാതി സമര്‍പ്പിക്കാവുന്ന ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.തൊഴിലുടമയ്‌ക്കെതിരായ പരാതിയാണ് നല്‍കുന്നതെങ്കില്‍ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിയമലംഘനം അധികൃതരെ അറിയിക്കാനും ഈ സംവിധാനം ഉപയോഗിക്കാം. പരാതികതള്‍ ലഭിക്കുന്ന പക്ഷം അധികൃതര്‍ പരാതികളെക്കുറിച്ച് അന്വേഷിക്കുകയും വിവരങ്ങള്‍ ഇ-മെയില്‍ അല്ലെങ്കില്‍ എസ്.എം.എസ് വഴി പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതാണ്.
mol.gov.qa എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതി സമര്‍പ്പിക്കേണ്ടത്. പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനായി സൈറ്റില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കേണ്ടി വരും. ഖത്തര്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാണ് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടാതെ വിസ നമ്പര്‍ ഉപയോഗിച്ചും പരാതി സമര്‍പ്പിക്കാവുന്നതാണ്. വ്യക്തിത്വം വെളിപ്പെടുത്താതെ പരാതി നല്‍കാനാണ് ഉദ്ധേശിക്കുന്നതെങ്കില്‍ അതിനുളള ഓപ്ഷനും വെബ്‌സൈറ്റിലുണ്ട്.നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കുന്നതെങ്കില്‍ തൊഴിലുടമയുടെ അല്ലെങ്കില്‍ കമ്പനിയുടെ വിവരങ്ങള്‍ വ്യക്തമായി നല്‍ക
ഓണ്‍ലൈനില്‍ പരാതി കൊടുക്കുന്നതുമായി സംശയങ്ങള്‍ ഉണ്ടെങ്കില്‍ 16505 എന്ന നമ്പറില്‍ വിളിച്ച് വ്യക്തത വരുത്തണം. ഒരു വ്യക്തി പരാതി നല്‍കി ആ പരാതിയില്‍ അന്വേഷണം നടക്കുമ്പോള്‍ അയാള്‍ക്ക് മറ്റൊരു പരാതി നല്‍കാന്‍ സാധിക്കില്ല. ആദ്യം നല്‍കിയ പരാതിയില്‍ പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ പുതിയ പരാതി നല്‍കാന്‍ സാധിക്കുകയുള്ളു.
Content Highlights:submit complaints through online in qatar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."