അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്റർ ഇൻസൈറ്റ് 2023 സമ്മർ ക്യാംപ്
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ എഡുക്കേഷൻ വിങ്ങിന്റെ ആഭിമുഖ്യത്തിൽകെ ജി തലം മുതൽ ഗ്രാജ്വേഷൻ തലം വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്റർ ഇൻസൈറ്റ് സമ്മർ ക്യാമ്പ് ആരംഭിച്ചു . മഞ്ചേരി കെ എ എച് എം യൂണിറ്റി വിമൻസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ . വി ഹിക്മത്തുള്ള ക്യാമ്പ് നയിക്കും. വിവിധ സെഷനുകളിലായി മുപ്പതോളം ഫാക്കൽറ്റികൾ ക്യാംപിൽ സംബന്ധിക്കും. ക്യാമ്പ് സർഗാത്മകത, ഭാവന, വായന, സഹാനുഭൂതി തുടങ്ങിയ മാനുഷിക ഗുണങ്ങൾക്കു മുൻഗണന നൽകുന്ന വിഷയങ്ങളിൽ പത്തു ദിവസം നീണ്ടു നിൽക്കും
2023 ജൂലൈ 07 മുതൽ 16 കൂടിയ ദിവസങ്ങളിൽ വൈകുന്നേരം 05 : 30 മുതൽ 09 :30 വരെ അബു ദാബി ഇസ്‌ലാമിക് സെന്ററിൽ ആണ് ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്.
അബുദാബി സിറ്റിയിൽ നിന്നും , ബനിയാസ് , മുസ്സഫ , മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 02- 6424488, 050 119 5750 , 050 167 6745.
Content Highlights:summer insight camp 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."