സംസ്ഥാനത്ത് മഴ ശക്തി കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല
സംസ്ഥാനത്ത് മഴ ശക്തി കുറയുന്നു; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പുകളില്ല
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴക്ക് ശമനം. ഇതോടെ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നേരിയ മഴക്ക് സാധ്യതയുള്ളത്. ഈ ജില്ലകൾക്ക് പുറമെ തിരുവനന്തപുരത്തും മഴയുണ്ടാകും. മലയോര മേഖലകളിൽ അതീവ ജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
ഇന്നത്തെ കാലാവസ്ഥ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി തുടരും. ഇനി സംസ്ഥാനത്ത് മഴക്ക് സാധ്യത കല്പിച്ചിട്ടുള്ളത് ജൂലൈ 12 ബുധനാഴ്ച മാത്രമാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 12ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
അതേസമയം, മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാൽ ഇന്ന് ഉൾപ്പെടെ ഒരു സ്ഥലത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."