കരുതിയിരിക്കുക; കുവൈത്തിൽ വ്യാജ ട്രാഫിക് ലംഘന ലിങ്കുകൾ വഴി അക്കൗണ്ട് ഹാക്കിംഗ്
കുവൈത്ത് സിറ്റി: ട്രാഫിക് പിഴ അടയ്‌ക്കാൻ വൈകിയതിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു അവരുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ പ്രേരിപ്പിച്ചോ ലിങ്ക് ക്ലിക്ക് ചെയ്യാൻ നിർബന്ധിപ്പിച്ചോ തട്ടിപ്പുകാർ വ്യാജ ലിങ്കുകൾ വഴി നിരന്തരം പണം തട്ടിയെടുക്കുന്നതായി അൽറായ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഹാക്കർമാർ, ഒരു ലിങ്കിൽ ക്ലിക്കുചെയ്ത് ഒരു നിശ്ചിത തീയതിയിൽ കുടിശ്ശിക അടയ്ക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കും, അങ്ങനെ ചെയ്യുന്നതിൽ വീഴ്ചവരുത്തിയാൽ പിഴ ഈടാക്കുമെന്ന് അറിയിക്കും. ഇതു പരിഹരിക്കാനുള്ള ശ്രമത്തിൽ ഉപഭോക്താക്കൾക്ക് പണം നഷ്ടമാവുകയും ചെയ്യുന്ന നിരവധി കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്.
ഡെബിറ്റ് കാർഡുകളോ പാസ്‌വേഡുകളോ ഫോട്ടോയെടുത്ത് ഹാക്കർമാരുമായി പങ്കിടരുതെന്നും ഫോൺ ഹാക്ക് ചെയ്യാവുന്ന വ്യാജമോ അജ്ഞാതമോ ആയ ലിങ്കുകൾ തുറക്കരുതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
എടിഎം കാർഡുകളെക്കുറിച്ചോ വ്യക്തിഗത വിവരങ്ങളെക്കുറിച്ചോ അനേഷിച്ചുള്ള ഫോൺ കോളുകളും മെസ്സേജുകളും പ്രതികരിക്കാതെ ഒഴിവാക്കണമെന്നും അന്വേഷണത്തിനായി, ഇത്തരം അക്കൗണ്ടുകളോ നമ്പറുകളോ ഉടൻ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."