HOME
DETAILS

ബംഗാളിലെ അക്രമം ജനാധിപത്യത്തിന് നാണക്കേട്

  
backup
July 09 2023 | 19:07 PM

editorial-about-bengal

എല്ലാ ജില്ലകളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടും പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അക്രമാസക്തമായി. ഇതുവരെ 16 പേരെങ്കിലും മരിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് നടന്ന ജൂലൈ എട്ടിന് സംസ്ഥാനത്തുടനീളം കൊലപാതകം, അക്രമം, കള്ളവോട്ട്, കൊള്ള എന്നിവയാണ് അരങ്ങുവാണത്. സംസ്ഥാനത്ത് അധികാരം പിടിക്കാൻ ബി.ജെ.പി ശ്രമം തുടങ്ങിയത് മുതൽ ജനാധിപത്യമൊക്കെ പശ്ചിമബംഗാളിൽനിന്ന് പടിയിറങ്ങിപ്പോയിരിക്കുന്നു. അക്രമത്തിന്റെ അകമ്പടിയില്ലാത്തൊരു തെരഞ്ഞെടുപ്പ് വാർത്തയും പശ്ചിമബംഗാളിൽനിന്ന് സമീപകാലത്ത് കേട്ടിട്ടില്ല. തൃണമൂലാണ് അക്രമം നടത്തുന്നതെന്ന് ബി.ജെ.പി ആരോപിക്കുമ്പോൾ കേന്ദ്രസേനയെ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാനും തുരത്താനും ബി.ജെ.പി ശ്രമിച്ചുവെന്ന ആരോപണം തൃണമൂൽ കോൺഗ്രസും ഉയർത്തുന്നുണ്ട്.


ഉത്തരവാദി ആരായിരുന്നാലും വോട്ടെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഭവങ്ങൾ ജനാധിപത്യത്തിന് നാണക്കേടാണ്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ആരംഭിച്ചതാണ് അക്രമങ്ങളും കൊലപാതകങ്ങളും. മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തക യാസ്മിൻ ശെയ്ഖായിരുന്നു ആദ്യ ഇര. പിന്നീടങ്ങോട്ട് നിരവധി പേർ മരിച്ചു. പൊലിസിന്റെയും കേന്ദ്രസേനയുടെയും മുന്നിൽ, പ്രിസൈഡിങ് ഓഫിസർമാരുടെ സാന്നിധ്യത്തിൽ വ്യാപകമായ അക്രമങ്ങൾ നടന്നു. അക്രമികൾ ബാലറ്റ് ബോക്സുകൾ വലിച്ചെറിയുന്നതും കുളങ്ങളിൽ വലിച്ചെറിയുന്നതും പൊട്ടിച്ച് ബാലറ്റ് പേപ്പറുകൾക്ക് തീയിടുന്നതും വെള്ളമൊഴിച്ച് ഉപയോഗശൂന്യമാക്കുന്നതും പരക്കെയുള്ള കാഴ്ചയായി. പോളിങ് സ്റ്റേഷനിൽ കടന്നുവന്ന് തോക്ക് ചൂണ്ടി ബാലറ്റ്‌പേപ്പറുകൾ തട്ടിയെടുത്തവർ, ഒരു രാഷ്ട്രീയപ്പാർട്ടിക്കുവേണ്ടി വോട്ടുകളെല്ലാം ചെയ്‌തെന്ന് പ്രിസൈഡിങ് ഓഫിസർ റിപ്പോർട്ട് ചെയ്തു.


പോളിങ് ബൂത്തുകൾ തകർത്തു. പോളിങ് ഓഫിസർമാരെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. വോട്ടർമാരെ ഭീഷണിപ്പെടുത്തി ഓടിച്ചു. പൊലിസ് വാഹനങ്ങൾ അക്രമിച്ചു. ബോംബുകളെറിഞ്ഞു. 61,539 പോളിങ് ബൂത്തുകളിൽ 60ഓളം ബൂത്തുകളിൽ മാത്രമാണ് പ്രശ്നമുണ്ടായതെന്നാണ് സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ വാദം. ഈ 60 പോലും നാണക്കേടാണ്. സംസ്ഥാന പൊലിസിന് പുറമെ 59,000 കേന്ദ്രസേനയെയാണ് ബംഗാളിൽ വിന്യസിച്ചിരുന്നത്. അവർക്ക് പ്രശ്‌നബാധിത ബൂത്തുകൾ നിയന്ത്രിക്കാനായില്ലെന്നത് അവിശ്വസനീയമാണ്. അക്രമത്തിൽ എല്ലാവർക്കും താൽപര്യമുണ്ടായിരുന്നുവെന്ന് കരുതണം. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
അക്രമമുണ്ടാക്കുന്നതിൽ ബി.ജെ.പിയുടെ ലക്ഷ്യം മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽനിന്ന് പുറത്താക്കി ബംഗാൾ കൈക്കലാക്കുകയാണ്. ബി.ജെ.പി അത്രമാത്രം കൊതിച്ചതാണ് ബംഗാളിനെ. ബി.ജെ.പിയുടെ ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സന്നാഹമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരുക്കിയത്.

തൃണമൂൽ നേതാക്കളെ കൂറുമാറ്റിയും പണം കൊടുത്ത് ഒതുക്കിയും കേസുകളിൽ കുടുക്കിയും അധികാരം പിടിക്കാൻ ശ്രമിച്ചു. എന്നിട്ടും മമതയുടെ ജനപ്രീതിയെ മറികടക്കാനായില്ല. അക്രമത്തിൽ പരുക്കേറ്റ് വീൽചെയറിൽ തെരഞ്ഞെടുപ്പ് റാലി നയിക്കുന്ന മമതാ ബാനർജിയായിരുന്നു അന്നത്തെ ബംഗാൾ തെരഞ്ഞെടുപ്പിന്റെ പ്രധാന കാഴ്ച.


പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമും നേതൃത്വം നൽകിയിട്ടും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റ പകയിൽ കേന്ദ്രം തൃണമൂൽ നേതാക്കളെ വ്യാപകമായ അഴിമതിക്കേസുകളിൽ കുടുക്കുകയും ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്തത് സംസ്ഥാനത്തെ സാഹചര്യം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ബംഗാളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത് പൊടുന്നനെയല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പിനുള്ള 60,000 സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ മതിയായ ദിവസമില്ലെന്ന് അവകാശപ്പെട്ട് പ്രതിപക്ഷം പരസ്യമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ എതിർത്തു.
തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളിൽ അക്രമങ്ങൾ അരങ്ങേറി. തെരഞ്ഞെടുപ്പിൽ അക്രമങ്ങൾ ആവർത്തിക്കുമെന്ന് മനസിലാക്കാനും കൂടുതൽ മുൻകരുതലുകളെടുക്കാനും പൊലിസിനും കേന്ദ്രസേനയ്ക്കും ഇത് ധാരാളമായിരുന്നു. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അക്രമങ്ങളുണ്ടായതിന്റെ ചരിത്രവും മുന്നിലുണ്ടായിരുന്നു. ഇതെല്ലാം മൂൻകരുതലുകൾ സ്വീകരിക്കാൻ മതിയായ കാരണമായിരുന്നു.


അക്രമങ്ങൾ ബംഗാളിൽ പുതിയതല്ല. 1960കളിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും കോൺഗ്രസിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചാണ് സംസ്ഥാനത്ത് ഭരണം സ്ഥാപിച്ചത്. ഇത് പലപ്പോഴും അക്രമത്തിൽ കലാശിച്ചതുമാണ്. 1970കളിൽ കോൺഗ്രസും-കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ സംസ്ഥാനത്ത് വ്യാപകമായിരുന്നു. ഇക്കാലത്ത് അക്രമങ്ങളെ നക്‌സലുകളുടെ പിന്തുണയോടെ നേരിട്ടാണ് മമത അധികാരം പിടിച്ചത്. എങ്കിലും ജനാധിപത്യത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാനുള്ള വോട്ടർമാരുടെ ആവേശത്തെയും നിശ്ചയദാർഢ്യത്തെയും അക്രമം ബാധിച്ചിട്ടില്ലെന്നതാണ് ബംഗാളിന്റെ ചരിത്രം.


പശ്ചിമബംഗാൾ ഏറ്റവും പ്രക്ഷുബ്ധമായ വർഷങ്ങളിൽപ്പോലും വോട്ടിങ് ശതമാനം 72-75 ശതമാനത്തിലധികമായിരുന്നു. വോട്ടെടുപ്പിൽ കൃത്രിമം കാണിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ ആളുകൾ വൻതോതിൽ എത്തിയെന്നതിൽ തർക്കമില്ല. പ്രശസ്ത തെരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ ശേഷൻ 1990 കളിൽ പശ്ചിമ ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവും എല്ലാറ്റിനുമുപരിയായി സമാധാനപരവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കിയിരുന്നു. ഇപ്പോൾ അക്രമങ്ങൾ കൈവിട്ടുപോയിരിക്കുന്നു.

ഒന്നും നിയന്ത്രണത്തിലല്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ അവിടെ സമാധാനം കൊണ്ടവരുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്രസേന നോക്കുകുത്തിയാവുകയോ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുകയോ ചെയ്യുന്നു.
കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിലെത്തിക്കുകയാണ് ഇനിയുള്ള പരിഹാരം. അക്രമമുണ്ടാക്കാൻ ആഹ്വാനം ചെയ്തവരെയും കണ്ടെത്തണം. ബംഗാളിൽ ജനാധിപത്യം തിരിച്ചുവരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്.

Content Highlights:Editorial About Bengal


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago