HOME
DETAILS

വ്യക്തിനിയമവും ഭരണഘടനാ നിർമാണസമിതിയും

  
backup
July 09 2023 | 19:07 PM

todays-article-written-by-adv-v-k-beeran

അഡ്വ.വി.കെ.ബീരാൻ

ഭരണഘടനാ നിർമാണസമിതി അധ്യക്ഷൻ ഡോ. അംബേദ്ക്കർ രാജ്യത്തിനു നൽകിയ നിശ്ചിതമായ ഉറപ്പുകൾ ലംഘിച്ച് ഒരു ഏക വ്യക്തിനിയമം നിർമിക്കുന്നതിന് ധാർമികമായും നിയമപരമായും നമ്മുടെ പാർലമെന്റിന് ഒരധികാരവുമില്ല. മുസ് ലിംകൾക്ക് നൽകാനുള്ള ഭരണഘടനാപരമായ അവകാശത്തെപ്പറ്റിയാണ് ഭരണഘടന നിർമാണസഭയിൽ, മറുപടി പ്രസംഗത്തിൽ ഡോ. അംബേദ്ക്കർ പ്രധാനമായും ഉൗന്നിനിന്നത്. ഇക്കാര്യത്തിൽ മുസ് ലിംകളുടെ വികാരം പൂർണമായി മനസിലാക്കുന്നുവെന്നും അനുഛേദം 35ന് വളരെയധികം വ്യാഖ്യാനങ്ങൾ കൊടുക്കുകയാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

രാഷ്ട്രം ഏക സിവിൽകോഡിന് പരിശ്രമിക്കണമെന്ന് മാത്രമാണ് ഈ അനുഛേദത്തിൽ നിർദേശിക്കുന്നത്. ഏക സിവിൽകോഡ് ഉണ്ടാക്കിക്കഴിഞ്ഞാൽ പൗരന്മാരുടെ മേൽ അടിച്ചേൽപ്പിക്കണമെന്ന് ഇതിൽ പറയുന്നില്ല. ഒരു തുടക്കമെന്ന നിലക്ക് ഭാവി പാർലമെന്റിന് ഏക സിവിൽകോഡ് ഉണ്ടാക്കുമ്പോൾ, കോഡിന് വിധേയമാകണമെങ്കിൽ കോഡ് സ്വീകാര്യമാണെന്ന് പ്രസ്താവിക്കുന്നവർക്ക് മാത്രം ബാധകമാക്കി, തുടക്കത്തിൽ നിയമം തീർത്തും ഐഛികമായി സ്വീകരിക്കുന്നവർക്കു മാത്രമായി നിജപ്പെടുത്താം. ഇതൊരു പുതിയ രീതിയല്ല. വടക്ക് പടിഞ്ഞാറൻ ഫ്രോണ്ടിയർ പ്രോവിൻസ് ഒഴികെയുള്ള പ്രദേശത്ത് 1937ലെ ശരീഅത്ത് ആക്ട് നടപ്പാക്കുന്നതിന് ഈ രീതിയാണ് സ്വീകരിച്ചിരുന്നത്. ഇവിടെ ഒരു ശരീഅത്ത് ആക്ടുണ്ട്. അത് സ്വീകാര്യമായ മുസ് ലിംകൾ സ്റ്റേറ്റ് നിർദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മുൻപിൽ ചെന്ന് പ്രസ്താവന നടത്തണമെന്നായിരുന്നു ആ നിയമം.

അതിനുശേഷം മാത്രമേ അയാൾക്കും അയാളുടെ പിൻഗാമികൾക്കും ആ നിയമം ബാധകമാകുകയുള്ളു. പാർലമെന്റിന് അത്തരത്തിൽ വ്യവസ്ഥ ഉണ്ടാക്കാൻ ഒരു പ്രയാസവുമില്ല. അനുഛേദം ഒരിക്കലും പറയുന്നില്ല, കോഡ് ഉണ്ടാക്കികഴിഞ്ഞാൽ പൗരന്മാരായതുകൊണ്ട് അവരുടെമേൽ ഇത് നടപ്പാക്കണമെന്ന്. ഏക സിവിൽ കോഡ് ഉണ്ടാക്കിയാൽ തന്നെ ഭാവിയിൽ താൽപര്യമുള്ളവർക്കു മാത്രമായി ഇതിനെ ചുരുക്കാം. അതിനാൽ തന്റെ സുഹൃത്തുക്കൾ പ്രകടിപ്പിച്ച ഭയം ഇല്ലാതാവുകയാണെന്ന് ഉറപ്പ് കൊടുത്തുകൊണ്ടാണ് മുഹമ്മദ് ഇസ്മാഇൗൽ സാഹിബും, ഹുസൈൻ ഇമാമും അവതരിപ്പിച്ച ഭേദഗതികൾ തള്ളിക്കൊണ്ട് ബി.ആർ അംബേദ്കർ ഭരണഘടന നിർമാണ സമിതിയിൽ പ്രസംഗിച്ചത്.


രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുമെന്ന ഉറപ്പാണ് ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ നൽകിയത്. ഏക സിവിൽകോഡ് നടപ്പാക്കിയാൽ ഇവിടത്തെ കോടിക്കണക്കിനു തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക് തൊഴിൽ ലഭിക്കുമോ? അതോ ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരം ഭക്ഷിക്കാനെങ്കിലുമുള്ള സൗകര്യം ഉണ്ടാകുമോ?
ഇന്ത്യൻ സാഹചര്യങ്ങളെയും സംഘ്പരിവാർ തന്ത്രങ്ങളെയും അടുത്തറിയുന്നവർക്കേ ഇതിന്റെ നിഗൂഢ ലക്ഷ്യം മനസിലാവുകയുള്ളു. ജനസംഖ്യയിൽ വമ്പിച്ച ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വികാരം ഉണർത്തിവിടാനുള്ള വൈരുധ്യാത്മക സംരംഭമാണിത്. ന്യൂനപക്ഷമായ മുസ് ലിം സമുദായത്തിന് അനിഷ്ടകരമായ, അല്ലെങ്കിൽ അവർ മതപരമായ കാരണങ്ങളാൽ ശക്തമായി എതിർക്കുന്ന ഒന്നാണ് ഏക സിവിൽകോഡ്.

മുസ് ലിംകൾക്ക് ഇഷ്ടമില്ലാത്ത ഒന്ന് നടപ്പാക്കുമെന്ന് പറഞ്ഞാൽ ഹിന്ദുക്കൾക്ക് വളരെ ഇഷ്ടമാവുകയും അതിനുവേണ്ടി അവർ സംഘടിക്കുകയും തെരഞ്ഞെടുപ്പിൽ പൂർണപിന്തുണ നൽകുകയും ചെയ്യുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. അല്ലാതെ രാജ്യത്തെ ഒരു പൗരനെങ്കിലും എന്തെങ്കിലും ഭൗതിക നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലല്ല ഇത് പ്രഖ്യാപിക്കുന്നത്. എന്നാൽ രാജ്യത്ത് ഹിന്ദു-മുസ് ലിം സഹോദരങ്ങൾ തമ്മിൽ ശക്തമായ വെറുപ്പും വിദ്വേഷവുമുണ്ടാക്കാമെന്നല്ലാതെ മറ്റെന്തങ്കിലും നല്ല ഫലം ഇതുകൊണ്ടുണ്ടാവുമോ?
ഭരണഘടന നിർമാണസമിതിയിൽ ഇപ്പോഴത്തെ അനുഛേദം 44-ന്റെ കരട് അനുഛേദം 35ആയി ചർച്ചയ്ക്കു വന്നപ്പോൾ രാജ്യത്തെ പ്രമുഖരായ വ്യക്തിത്വങ്ങൾ ചൂടേറിയ ചർച്ചകളാണ് നടത്തിയതാണ്. ആ ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങളിൽ പ്രസക്തമായ ചിലത് പരിശോധിക്കാം.


ഭാരതം സ്വതന്ത്രയായ ശേഷം നമ്മുടെ ഭരണഘടനാ നിർമാണസമിതിയിൽ ഇപ്പോഴത്തെ അനുഛേദം 44 (ഏക സിവിൽകോഡ്) ഭരണഘടനയുടെ കരട് രൂപത്തിൽ അനുച്ഛേദം 35 ആയി, 1948 നവംബർ 23ന് ചർച്ചയ്ക്കായി വന്നു. അപ്പോൾതന്നെ സഭയിൽ സംഘർഷഭരിതമായ ഏറ്റുമുട്ടലുകളുണ്ടായി. പ്രധാനമായും മുസ് ലിം അംഗങ്ങളിൽ നിന്നായിരുന്നു എതിർപ്പുണ്ടായത്. അവർ ശക്തവും വ്യക്തവുമായ കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ് ലിം വ്യക്തിനിയമം കരട് അനുഛേദത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് വാദിച്ചു.
കരട് അനുച്ഛേദം 35, സഭയിൽ ചർച്ചക്ക് വന്നപ്പോൾ മദ്രാസിൽ നിന്നുള്ള അംഗം മുഹമ്മദ് ഇസ്മാഇൗൽ സാഹിബായിരുന്നു ആദ്യത്തെ ഭേദഗതി അവതരിപ്പിച്ചത്. അദ്ദേഹം കരട് അനുഛേദം 35ൽ ഒരു വ്യവസ്ഥ നിർദേശിച്ചു. ആ വ്യവസ്ഥ ഇങ്ങനെയാണ്. 'ഏതെങ്കിലും വർഗത്തിലോ വിഭാഗത്തിലോ സമുദായത്തിലോ പെട്ട ജനങ്ങൾ അവരുടെ വ്യക്തിനിയമങ്ങൾ ഇതുകൊണ്ട് ഉപേക്ഷിക്കാൻ ബാധ്യസ്ഥരാവുകയില്ല'.


ഒരു വിഭാഗത്തിനോ സമുദായത്തിനോ അവരുടെ വ്യക്തിനിയമം അനുസരിച്ച് ജീവിക്കുന്നതിന് ഈ ഏക സിവിൽകോഡ് എന്ന വ്യവസ്ഥ തടസമാകാൻ സാധ്യമല്ല, പ്രത്യേകിച്ച് നമ്മുടെ ഭരണഘടന അനുഛേദം 25 അനുസരിച്ച് മൗലികാവകാശങ്ങളിൽ സ്വന്തം മതവും സംസ്‌കാരവും അനുസരിച്ച് ജീവിക്കാൻ അനുവാദം നൽകുന്നിടത്തോളം കാലം വ്യക്തിനിയമം അനുസരിച്ച് ജീവിക്കുന്നത് അവരുടെ മതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. അത് മൗലികാവകാശത്തിൽപെട്ടതാണ്. ഇതിന് ലോകത്തിൽ ധാരാളം കീഴ്‌വഴക്കങ്ങളുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ മുസ് ലിംകൾക്ക് അവരുടെ വ്യക്തിനിയമവും സംസ്‌കാരവും അനുസരിച്ച് ജീവിക്കാൻ അനുവദിച്ചുള്ള നിയമങ്ങളുണ്ട്.


യൂഗോസ്ലോവ്യയിൽ സെർബിയൻ രാജഭരണകൂടത്തിൽ ന്യൂനപക്ഷാവകാശങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുപോലെ പല യൂറോപ്യൻ രാജ്യങ്ങളിലും ന്യൂനപക്ഷങ്ങൾക്ക് അവരുടെ വ്യക്തിനിയമം അനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അനുഛേദം 35 പോലൊരു ഏക സിവിൽകോഡ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ്. എന്നാൽ ജനങ്ങൾ വ്യക്തിനിയമം അനുസരിച്ച് ജീവിക്കാൻ അനുവദിച്ചാൽ ഒരുതരത്തിലുമുള്ള അസംതൃപ്തിയോ അസ്വാരസ്യമോ ഉണ്ടാകില്ലന്ന് ഇസ്മാഇൗൽ സാഹിബ് പറഞ്ഞു.


യുറോപ്യൻ രാജ്യമായ യുഗോസ്ലോവ്യയിലെ സെർബ് കോർട്ട് സ്ലോവെൻ സ്റ്റേറ്റ് മുസ് ലിമിൻ്റെ അനന്തരാവകാശ നിയമം അവരുടെ ആചാരമനുസരിച്ച് ക്രമീകരിക്കാൻ അവകാശമുണ്ടായിരിക്കുന്നതാണെന്ന് വ്യവസ്ഥ ചെയ്യുന്നു. യുറോപ്യൻ ഭരണഘടനകളിലും സമാന വ്യവസ്ഥകളുണ്ട്. എന്നാൽ അത് ന്യൂനപക്ഷങ്ങൾക്ക് മാത്രമായി വ്യവസ്ഥ ചെയ്യുമ്പോൾ താൻ ഉന്നയിച്ച രാജ്യത്തെ എല്ലാ പൗരന്മാരുടെയും അനന്തരാവകാശ നിയമം സംരക്ഷിക്കപ്പെടണമെന്നാണ് തന്റെ ഭേദഗതിയിലൂടെ ഉന്നയിച്ചതെന്ന് മുഹമ്മദ് ഇസ്മാഇൗൽ സാഹിബ് വ്യക്തമാക്കി. ഇതിനിടെ പശ്ചിമബംഗാളിൽനിന്നുള്ള സുരേഷ് ചന്ദ്രമജുംദാർ ഈ ഭേദഗതി അനുഛേദം 35നെ പൂർണമായി റദ്ദ് ചെയ്യുന്നതിനാൽ മുഹമ്മദ് ഇസ്മാഇൗൽ സാഹിബിന്റെ ഭേദഗതി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് ഉന്നയിച്ച ക്രമപ്രശ്‌നം അധ്യക്ഷൻ വൈസ് പ്രസിഡൻ്റ് ഡോ. എച്ച്.സി. മുഖർജി തള്ളിക്കളഞ്ഞു.


തുടർന്ന് പശ്ചിമബംഗാളിൽ നിന്നുള്ള അംഗം നാസിറുദ്ദീൻ അഹമ്മദ്, കരട് അനുഛേദം 35ന് തന്റെ ഭേദഗതി അവതരിപ്പിച്ചു. ഇൗ ഭേദഗതി അനുസരിച്ച് ഏതു സമുദായത്തിന്റെ വ്യക്തിനിയമവും ആ സമുദായത്തിന്റെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ലെന്നും പ്രസ്തുത സമ്മതം യൂനിയൻ പാർലമെന്റുണ്ടാക്കുന്ന നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. മുസ് ലിം സമുദായത്തിൻ്റെ മാത്രമല്ല മറ്റെല്ലാ സമുദായങ്ങളുടെയും പ്രയാസം ഒഴിവാക്കാനാണ് ഇൗ ഭേദഗതി അവതരിപ്പിക്കുന്നതെന്നും നാസിറുദ്ദീൻ അഹമ്മദ് പറഞ്ഞു. കരട് അനുഛേദം 19ന്, അതായത് നിലവിലെ അനുഛേദം 25ന് വിരുദ്ധമായിത്തീരും ഏക സിവിൽകോഡ് നിയമമാക്കിയാലെന്നും അദ്ദേഹം വാദിച്ചു.

(മുൻ അഡിഷനൽ അഡ്വക്കറ്റ് ജനറലാണ് ലേഖകൻ)
(തുടരും)

Content Highlights:Today's Article written by adv.v.k.beeran



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago