യു.എ.ഇ: ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
യു.എ.ഇ: ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
ദുബായ്: രാജ്യത്ത് ഇന്ന് (ജൂലൈ 10 തിങ്കള്‍) മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചില വടക്ക്, കിഴക്ക് മേഖലകളിലാണ് മേഘം പ്രത്യക്ഷപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉച്ചയോടെ നേരിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാത്രിയും ചൊവ്വാഴ്ച രാവിലെയും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ഈര്‍പ്പം നിറഞ്ഞതായിരിക്കും. മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. പകല്‍ സമയത്ത് പൊടിമണല്‍ കാറ്റ് ഉണ്ടാവാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ഇത് 10-25 കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
അറേബ്യന്‍ ഗള്‍ഫില്‍ വടക്ക് ദിശയില്‍ കടല്‍ ശാന്തമായുരിക്കും. അതേസമയം, ഒമാനില്‍ കടലില്‍ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. ഇന്ന് അബുദാബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 45 ഡിഗ്രി സെല്‍ഷ്യസും താപനില ഉയരും. എമിറേറ്റുകളില്‍ യഥാക്രമം 29 ഡിഗ്രി സെല്‍ഷ്യസും 34 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. അബുദാബിയിലും ദുബായിലും ഈര്‍പ്പത്തിന്റെ അളവ് 70 മുതല്‍ 15 ശതമാനം വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."