15 ദിര്‍ഹത്തിന് വാങ്ങിയ ബിരിയാണിയുടെ കോലം നോക്കൂ… എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ദുരനുഭവം പങ്കുവച്ച് പ്രവാസി
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ദുരനുഭവം പങ്കുവച്ച് പ്രവാസി
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഭക്ഷണത്തിന്റെ അവസ്ഥ തുറന്നുകാട്ടി പ്രവാസി. ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി ഫേസ്ബുക്കില്‍ പങ്കുവച്ചത്. സൗജന്യമായി നല്‍കി വരുന്ന ഭക്ഷണം നിര്‍ത്തലാക്കിയതോടെ ഫ്‌ളൈറ്റിനുള്ളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന് ഇരട്ടി വിലയാണ് ഈടാക്കുന്നത്. ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യവേ വിശപ്പ് തോന്നിയപ്പോള്‍ 15 ദിര്‍ഹം ( 337 ഇന്ത്യന്‍ രൂപ )നല്‍കി ബിരിയാണി വാങ്ങി. എന്നാല്‍ തീര്‍ത്തും മോശമായ ഭക്ഷണമം ലഭിച്ചതിനെ തുടര്‍ന്നാണ് പോസ്റ്റുമായി അഷ്‌റഫ് താമരശേരി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കഴിഞ്ഞ ദിവസം ഷാര്‍ജ കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തു. സൗജന്യമായി നല്‍കി വന്നിരുന്ന സ്‌നാക്‌സ് ഇപ്പോള്‍ നിര്‍ത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നല്‍കിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. എന്നാല്‍ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓര്‍ഡര്‍ നല്‍കി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിര്‍ഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാല്‍ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്.
സഹോദരങ്ങളേ …
കണ്ട് നോക്കി നിങ്ങള്‍ പറയൂ ..
ഇത് ന്യായമോ …?
അന്യായമോ …?
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ക്കുണ്ടായ മോശം അനുഭവത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇങ്ങനെ ഒരു അനുഭവം താങ്കള്‍ക്ക് ഉണ്ടാകാന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങള്‍ സഹിതം ഞങ്ങള്‍ക്ക് സ്വകാര്യ സന്ദേശം നല്‍കുക, ഞങ്ങള്‍ അത് ഉടനടി പരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ പോസ്റ്റിന് കമന്റായി കുറിച്ചു.
സമാനമായ അനുഭവങ്ങളെ കുറിച്ച് നിരവധി പേര്‍ കമന്റായി കുറിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് പലരും കമന്റായി കുറിക്കുന്നത്. ഇന്ത്യന്‍ വിമാനങ്ങളില്‍ നിന്നാണ് ഇത്തരം അനുഭവം ഉണ്ടാകുന്നതെന്നും പ്രവാസികള്‍ വിദേശ വിമാനങ്ങളെ ആശ്രയിക്കണമെന്നാണ് പലരും കമന്റായി കുറിക്കുന്നത്. കൂടാതെ സര്‍ക്കാരും ഭരണകൂടവും പ്രവാസികളുടെ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."