HOME
DETAILS

ദുബൈയിലെ റോഡുകളില്‍ ഇനി പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ കൂടും: പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 170% വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി

  
backup
July 10 2023 | 13:07 PM

public-charging-stations-for-electric-vehicles-set-to-increase-by-170

പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 170% വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി

ഇലക്ട്രിക് വാഹന മേഖലയ്ക്ക് കരുത്ത് പകരാനൊരുങ്ങി ദുബൈ. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ദുബൈ. 2025ഓടെ ദുബൈയിലെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം 170% വര്‍ധിപ്പിക്കാനാണ് പദ്ധതി. നിലവില്‍ 370 ചാര്‍ജിങ് സ്റ്റേഷനുകളാണുള്ളത്.

3 വര്‍ഷത്തിനകം 680 ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി സ്ഥാപിച്ച് 1000ലേറെയാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ദുബൈയെ ആഗോള ഹരിത സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050, നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സ്ട്രാറ്റജി 2050 എന്നീ പദ്ധതികളിലൂടെ 2050ഓടെ സംശുദ്ധ ഊര്‍ജ സ്രോതസുകളില്‍ നിന്ന് 100 ശതമാനം ഊര്‍ജം ഉല്‍പാദിപ്പിക്കാനാകുമെന്നാണ് ദുബൈയുടെ കണക്കുകൂട്ടല്‍.

ഒപ്പം ദുബൈയിലെ പൊതുഗതാഗതവും കാര്‍ബണ്‍ രഹിതമാക്കാനുമുള്ളതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.

2015ല്‍ ഗ്രീന്‍ ചാര്‍ജര്‍ ഇനിഷ്യേറ്റീവ് ആരംഭിച്ചപ്പോള്‍ റജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹന ഉടമകളുടെ എണ്ണം 14 ആയിരുന്നു. 2023 മെയ് അവസാനമായപ്പോഴേക്കും അത് 11,000 ആയി ഉയര്‍ന്നു. വരും കാലങ്ങളില്‍ അത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

2030ഓടെ 42,000 ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ഗ്ലോബല്‍ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് സൂചിക പ്രകാരം 2022-2028 കാലയളവില്‍ യുഎഇയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ഷത്തില്‍ 30 ശതമാനം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

EV ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ഗ്രീന്‍ ചാര്‍ജര്‍ കാര്‍ഡ് ലഭിക്കുന്നതിന് ചെയ്യേണ്ട നടപടി.

EV ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ഗ്രീന്‍ ചാര്‍ജര്‍ കാര്‍ഡ് ലഭിക്കുന്നതിന് ചെയ്യേണ്ട നടപടി: ഉപയോക്താക്കള്‍ ആദ്യം ദേവ വെബ്‌സൈറ്റ് (www.dewa.gov.ae) വഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.ദേവയുടെ സ്മാര്‍ട്ട് ആപ്പ് അല്ലെങ്കില്‍ അതിന്റെ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വഴി ഒരു ഇവി അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. ഉപഭോക്താക്കളെ അവരുടെ ചാര്‍ജര്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിന് ഉപയോക്തൃസൗഹൃദ ഇവി ഗ്രീന്‍ ചാര്‍ജര്‍ ഡാഷ്‌ബോര്‍ഡ് ദേവ നല്‍കുന്നു. ഡാഷ്‌ബോര്‍ഡ് ഉപഭോക്താക്കളെ എളുപ്പത്തില്‍ പേയ്‌മെന്റുകള്‍ നടത്താനും അവരുടെ ചാര്‍ജിംഗും ഉപഭോഗ ഡാറ്റയും ട്രാക്കുചെയ്യാനും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ കണ്ടെത്താനും സഹായിക്കുന്നു
. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉള്‍പ്പെടെ എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ EVകള്‍ ചാര്‍ജ് ചെയ്യാന്‍ ഗസ്റ്റ് മോഡ് ഫീച്ചര്‍ ഉപയോഗിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago