തിയറ്ററുകളില്‍ പരിശോധന നടത്താത്തത് ജീവനക്കാരുടെ കുറവുമൂലം: സമരസമിതി
നിലമ്പൂര്‍: നിലമ്പൂരിലെ തിയറ്ററുകളില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭയിലെ ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ച് നഗരസഭ കാര്യാലയത്തിന് മുന്നില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ കൂട്ടധര്‍ണ നടത്തി. രണ്ടു തിയറ്ററുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ എട്ട് ജീവനക്കാര്‍ക്കെതിരെ അന്യായമായി. കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ ആയിരുന്നു കൂട്ടധര്‍ണ.
ജീവനക്കാരെ മുഴുവന്‍ താറടിച്ചുകാണിക്കുന്ന രീതിയില്‍ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പത്രമാധ്യമങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതിരോധിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് മുനിസിപ്പല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ സുരേഷ് പറഞ്ഞു. രണ്ടാം ഗ്രേഡ് നഗരസഭയായിട്ടും മൂന്നാം ഗ്രേഡ് നഗരസഭയുടെ സ്റ്റാഫ് പാറ്റേണാണ് നിലമ്പൂരിലുള്ളത്. ജീവനക്കാരുടെ കുറവ് മൂലം ഉദ്യോഗസ്ഥര്‍ക്ക് അമിതജോലി ഭാരമാണുള്ളത്. സിനിമാ തിയറ്ററുകളില്‍ ഇ-ടിക്കറ്റിംഗ് നടപ്പാക്കണമെന്നും അല്ലാത്തപക്ഷം സ്വതന്ത്രചുമതലയുള്ള ചുമതലയുള്ള സ്‌ക്വാഡിനെ ടിക്കറ്റ് പരിശോധന ഏല്‍പ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. അസി. എന്‍ജിനിയര്‍ സതീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇഖ്ബാല്‍, സീനിയര്‍ ക്ലര്‍ക്കുമാരായ ശ്രീജിത്, വി. പ്രജിത്, പി.കെ അക്ബര്‍, അബ്ദുല്‍ റസാഖ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."