HOME
DETAILS
MAL
പനി പടര്‍ന്നു പിടിക്കുന്നു: ചികിത്സ തേടിയത് 13,248 പേര്; നാല് മരണം
backup
July 10 2023 | 15:07 PM
പനി പടര്‍ന്നു പിടിക്കുന്നു: ചികിത്സ തേടിയത് 13,248 പേര്; നാല് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കുറവില്ലാതെ പനി പടര്‍ന്നു പിടിക്കുന്നു. ഇന്ന് നാല് പേര് പനിയെ തുടര്‍ന്നു മരിച്ചു. ഒരാളുടെ മരണം എലിപ്പനിയെ തുടര്‍ന്നും മറ്റൊരു മരണം ഡെങ്കിപ്പനിയെ തുടര്‍ന്നുമാണെന്നു സ്ഥിരീകരിച്ചു.
ഇന്നു ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. 13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. പത്ത് പേര്‍ക്ക് എച്1 എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
പുറത്തു നിന്നു എത്തിയവര്‍ക്കാണ് മലേറിയ ബാധിച്ചത്. മരിച്ച നാല് പേരില്‍ രണ്ട് പേരുടെ ജീവനെടുത്തതും എലിപ്പനി, ഡെങ്കിപ്പനികളാണെന്നും സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."