HOME
DETAILS

കളളപ്പണം വെളുപ്പിച്ചു; കുവൈത്തിലെ മുന്‍ പ്രധാനമന്ത്രിയുടെ മകന് തടവ്

  
backup
July 10 2023 | 15:07 PM

former-kuwait-prime-ministers-son-jailed-in-money-laundering-case

കുവൈത്ത് സിറ്റി: കുവൈത്തില്‍ കളളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ പ്രധാനമന്ത്രിയുടെ മകനും കൂട്ടാളിക്കും രണ്ട് വിദേശ പൗരന്‍മാര്‍ക്കുമെതിരെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. രാജകുടുംബാംഗം കൂടിയാണ് പ്രധാനമന്ത്രിയുടെ മകന്‍. പത്ത് വര്‍ഷത്തെ തടവാണ് മന്ത്രിയുടെ മകനും, കൂട്ടാളിക്കും, രണ്ട് വിദേശികള്‍ക്കും രാജ്യത്ത് അനുഭവിക്കേണ്ടി വരിക. കേസില്‍ പ്രതിയാക്കപ്പെട്ട അഭിഭാഷകന് ഏഴു വര്‍ഷമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഖജനാവിലേക്ക് പ്രതികള്‍ നൂറ് കോടി ഡോളര്‍ തിരിച്ചടക്കണമെന്നും കോടതിവിധിയുണ്ട്.

ഇതിനൊപ്പം പിഴയായി അഞ്ച് പ്രതികളും ചേര്‍ന്ന് 50 കോടി ഡോളര്‍ കൂടി അടക്കേണ്ടതുണ്ട്.2016ല്‍ മലേഷ്യയിലാണ് കേസിന്റെ തുടക്കം.മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖ് മേല്‍നോട്ടം വഹിച്ചിരുന്ന മലേഷ്യന്‍ പരമാധികാര ഫണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം വെളുപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 100 കോടിയിലേറെ ഡോളറിന്റെ ആസ്തികള്‍ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രോസിക്യൂഷന്‍ പ്രതിനിധികള്‍ കേസ് നല്‍കിയതോടെയാണ് പണം വെളുപ്പിക്കല്‍ കണ്ടെത്തിയത്.

വ്യാജ പദ്ധതികളുടെ മറവില്‍ ചൈനീസ്, മലേഷ്യന്‍ കമ്പനികള്‍ക്കു വേണ്ടി സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതില്‍ കുവൈത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി വ്യക്തമാക്കി 2020 മേയില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ശൈഖ് നാസിര്‍ സ്വബാഹ് അല്‍അഹ്‌മദിന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് കുവൈത്തില്‍ പണം വെളുപ്പിക്കല്‍ കേസ് കണ്ടെത്തിയത്.
കുവൈത്തില്‍ വലിയ അധികാര സ്വാധീനമുള്ള വ്യക്തിയുടെ അക്കൗണ്ടില്‍ 100 കോടി ഡോളര്‍ എത്തിയതായും ഈ തുക പിന്നീട് വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കുവൈത്ത് നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.

കേസിലെ പ്രതിയായ മലേഷ്യന്‍ വിദഗ്ധനും മുന്‍ കുവൈത്ത് പ്രധാനമന്ത്രിയുടെ പുത്രനും മധ്യവര്‍ത്തി കമ്പനികള്‍ ഉപയോഗിച്ച് പണം മാറ്റാന്‍ പരസ്പരം സഹകരിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിയുടെ പുത്രന്‍ ശൈഖ് സ്വബാഹ് ജാബിര്‍ അല്‍മുബാറക്കിനെ അറസ്റ്റ് ചെയ്യാന്‍ 2020 ജൂലൈയില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു.മലേഷ്യന്‍ ഫണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ അഴിമതിക്കേസിലെ അന്വേഷണം രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്നതിന് നേരിട്ട തടസമാണ് കേസന്വേഷണം നിര്‍ത്തി വെക്കാന്‍ കാരണമായി പറയുന്നത്. പിന്നീട് അടുത്തിടെയായിരുന്നു കേസിന്റെ പുനരന്വേഷണം പബ്ലിക്ക് പ്രോസിക്യൂഷന്‍ പുനരാരംഭിച്ചത്.

Content Highlights:former kuwait prime minister's son jailed in money laundering case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago