HOME
DETAILS

എന്താണ് മണിപ്പൂരിൽ സംഭവിക്കുന്നത്? കലാപത്തിന് പിന്നിലെ കാരണം ഇതാണ്

  
backup
July 10 2023 | 17:07 PM

what-happend-in-manipur

ഭീതി ഭരിക്കുന്ന മണിപ്പൂർ

രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂർ കഴിഞ്ഞ രണ്ട് മാസക്കാലമായി കലാപ കലുഷിതമാണ്. മെയ് മൂന്നിന് തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. മണിപ്പുരിലെ പ്രബല വിഭാഗമായ വൈഷ്ണവ മെയ്ത്തി വിഭാഗത്തിൽപെട്ടവർക്ക് സംവരണം നൽകണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് രൂപപ്പെട്ട വിദ്യാർഥി യൂനിയൻ സമരം പിന്നീട് വൻ കലാപത്തിലേക്ക് വഴുതിപ്പോവുകയായിരുന്നു.

മലമ്പ്രദേശങ്ങൾ, താഴ്‌വര എന്നിങ്ങനെ രണ്ടുവിധത്തിലാണ് മണിപ്പൂരിന്റെ ഭൂപ്രകൃതി. താഴ് വരകളിൽ ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള മെയ്ത്തികളും മലമ്പ്രദേശങ്ങളിൽ കുക്കി, നാഗ, ചിൻ തുടങ്ങിയ വിവിധ ഗോത്ര വർഗക്കാരും വർഷങ്ങളായി താമസിക്കുന്നു. ജനസംഖ്യയിൽ ഭൂരിപക്ഷമുള്ള മെയ്ത്തികൾ, ഭരണ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ മുന്നിൽ നിൽക്കുമ്പോൾ ഗോത്രവർഗക്കാർ മല മുകളിൽ തങ്ങളുടെ കൃഷിയും മറ്റ് സ്വകാര്യ ജീവിതവുമായി കഴിയുന്നു. മണിപ്പൂരിലെ 90 ശതമാനം ഭൂമിയുടെയും അവകാശികൾ ഈ വിഭാഗക്കാരായ ഗോത്ര വർഗക്കാരാണ്.

ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മണിപ്പൂരിൽ തുടങ്ങിയിട്ട് അനേകം വർഷങ്ങളായി. മലമ്പ്രദേശങ്ങളിൽ താമസിക്കുന്ന കുക്കി വംശജർ ക്രിസ്ത്യാനികളും താഴ്‌വരകളിലെ മെയ്ത്തികൾ ഹിന്ദുവിശ്വാസികളുമാണ്. മണിപ്പൂരിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ മെയ്ത്തികൾ ഭരണത്തിൽ പിടിമുറുക്കുകയും കുക്കികൾക്കെതിരായ വിവിധ രീതിയിലുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. അനധികൃത കുടയേറ്റക്കാരാണ് കുക്കികൾ എന്ന വംശീയ അജൻഡയ്ക്ക് രൂപംനൽകിയ മെയ്ത്തികൾ, അവരെ ഭീകരരും തീവ്രവാദികളുമാക്കി മാറ്റി.

ഹൈക്കോടതി നിരീക്ഷണവും കുക്കി വിദ്യാർഥി യൂനിയനുകളുടെ സമരവുമുണ്ടായതോടെ, ഭരണകൂടത്തിന്റെ അറിവോടെ മണിപ്പൂരിൽ വംശീയ കലാപത്തിന് തുടക്കം കുറിക്കുകയായിരുന്നു.
മെയ് മൂന്നിന് മണിപ്പൂരിലെ രണ്ടാമത്തെ വലിയ പട്ടണമായ ചുരാചന്ദ്പൂരിൽ കുക്കി സ്റ്റുഡന്റ്‌സ് യൂനിയൻ നടത്തിയ സമരത്തിനിടയിലേക്ക് ചിലർ പ്രകോപനവുമായി രംഗത്തെത്തുകയായിരുന്നു. ഇത് തിരിച്ചടിയിലേക്ക് മാറിയതോടെ കലാപം പടർന്നു. പിന്നെ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത തരത്തിലായിരുന്നു അക്രമങ്ങൾ. മെയ് മൂന്നിന് തുടങ്ങിയ അക്രമം രണ്ട് ദിവസം പിന്നിട്ടപ്പോൾ കുക്കി വംശജരുടെ എല്ലാം നഷ്ടപ്പെട്ടിരുന്നു.

ആസൂത്രിതമായിരുന്നു മണിപ്പൂർ വംശീയ ആക്രമം
37 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത് ഇതിന് മുൻപും കലാപങ്ങൾ അരങ്ങേറിയിട്ടുണ്ട്. എല്ലാ കാലത്തും ലക്ഷ്യം ഗോത്രവിഭാഗക്കാരായിരുന്നു. മലമുകളിൽ കഴിയുന്ന ഇവരുടെ ജനസംഖ്യാ വർധനയാണ് എന്നും വിവാദ വിഷയം. വർധിച്ചുവരുന്ന ജനസംഖ്യ നിലനിൽപ്പിനെ ബാധിക്കുമെന്ന് എതിർപക്ഷക്കാർ എക്കാലവും കരുതിപ്പോന്നു. ലഹരി മരുന്നായ പോപ്പി കൃഷിയിൽ ആകൃഷ്ടരായ കുക്കികൾ മലമ്പ്രദേശങ്ങൾ കേന്ദ്രീകരിച്ച് യഥേഷ്ടം പണം സമ്പാദിക്കാൻ തുടങ്ങിയത് മെയ്ത്തികളെ ചൊടിപ്പിച്ചു. മണിപ്പൂർ കലാപത്തിൽ കൂടുതൽ ആക്രമണം നേരിട്ടത് കുക്കികൾ തന്നയാണ്. ആദ്യം എല്ലാം നഷ്ടപ്പെട്ട് കീഴടങ്ങിയ അവർ ശക്തമായ തിരിച്ചുവരവ് നടത്തി മെയ്ത്തികളെ ഭീതിയിലാഴ്ത്തി.

മെയ്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രത്യാക്രമണം ആരംഭിച്ച കുക്കികളെ നേരിടാൻ മെയ്തി തീവ്രവാദഗ്രൂപ്പുകാരായ ആരംബായ് തെങ്കോൾ, മെയ്തിലീപൂൺ എന്നിവർ കറുത്ത യൂനിഫോം അണിഞ്ഞ് രംഗത്തുവന്നു. നിരപരാധികളെവരെ അവർ അക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തു. സൈന്യത്തിന് നേരെയും ആക്രമണം അഴിച്ചുവിട്ടു.
സംസ്ഥാനത്തെ 11 ജില്ലകളും ഇപ്പോഴും കലാപമുക്തമല്ല. എവിടെയും ഭീതിയാണ്, ആയിരക്കണക്കിന് പട്ടാളക്കാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

സ്വതന്ത്രമായി ഒരിടത്തേക്കും യാത്ര സാധ്യമല്ല. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നൂറോളം വരുന്ന സ്ത്രീകൾ കൈയിൽ വടികളുമായി എല്ലായിടത്തുമുണ്ട്. സൈന്യത്തിന് പുറമെ ഇവരുടെ പരിശോധനയും കഴിത്തേ എങ്ങോട്ടും പോകാൻ കഴിയൂ. കുക്കി ഗ്രാമങ്ങളെ സംരക്ഷിക്കാൻ യുവാക്കൾ ബങ്കറുകൾ നിർമിച്ച് ആയുധങ്ങളുമായി കാത്തിരിക്കുകയാണ്. അത്യാധുനിക തോക്കുകൾ വരെ ഉപയോഗിക്കുന്ന കുക്കി, മെയ്ത്തി യുവാക്കളെ എവിടെയും കാണാം. പകൽ സമയങ്ങളിൽ സ്ത്രീകളും രാത്രിയായാൽ പുരുഷന്മാരും ഏറ്റെടുക്കുന്ന രക്ഷാദൗത്യങ്ങൾ ഏറ്റുമുട്ടലുകളായി മാറുകയാണ് പതിവ്.

മണിപ്പൂരിലെ അക്രമങ്ങളുടെ യഥാർഥ ചിത്രം സമ്പൂർണമായും പുറത്തുവന്നിട്ടില്ല. ഇന്റർനെറ്റ് നിരോധിച്ചത് കലാപം കുറയ്ക്കാൻ കാരണമായി എന്ന നിഗമനം തികച്ചും തെറ്റായിരുന്നു. ചില ആളുകൾക്ക് ഇപ്പോഴും അജ്ഞാത സ്രോതസുകളിൽ നിന്ന് സന്ദേശങ്ങൾ വരുന്നത് ആക്രമങ്ങൾക്ക് ശക്തിപകരുന്നുണ്ട്. സർക്കാർ തുടക്കത്തിൽ തന്നെ ശക്തമായി ഇടപെട്ടിരുന്നെങ്കിൽ ഇത്രയധികം രൂക്ഷ നിലയിലേക്ക് പോകുമായിരുന്നില്ല. തുടക്കത്തിൽ പൊലിസിനെ മാത്രം നിയോഗിച്ച് അക്രമങ്ങൾ തടയാൻ ശ്രമിച്ചത് വലിയ പരാജയമായി.

മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ പ്രസ്താവനകൾ പലപ്പോഴും സംഘർഷങ്ങൾക്ക് ഊർജം പകർന്നു. മണിപ്പൂരിൽ വംശീയ അക്രമങ്ങൾ തുടങ്ങിയിട്ട് രണ്ടുമാസം തികയുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള തടസം നേതൃശൂന്യതയാണ്. കുക്കികളെയും മെയ്ത്തികളെയും പൂർണമായും വിശ്വാസത്തിലെടുത്തുള്ള നീക്കമാണ് ആവശ്യം. ഇതിനകം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. അനേകം പേരുടെ ജീവൻ പോയതിന് ശേഷമാണ് കേന്ദ്രം മണിപ്പൂരിനെ ശ്രദ്ധിച്ചത്. ഇപ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടെ വലിയ വാർത്താ പ്രധാന്യം ഈ വിഷയത്തിൽ വന്നു.

ഭരണകക്ഷിക്കെതിരായ വികാരമാണ് മണിപ്പൂരിൽ എവിടെയും കാണാനാകുന്നത്. ആദ്യം മെയ്ത്തികളെ സംരക്ഷിച്ച ഭരണകൂടത്തെ മെയ്തികൾതന്നെ മുൾമുനയിൽ നിർത്തിക്കഴിഞ്ഞു. മെയ്തികളിലെ വലിയൊരു വിഭാഗം സമാധാനത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇനി ഒന്നിച്ചു കഴിയാൻ പറ്റാത്തവിധം രണ്ട് ധ്രുവങ്ങളിലായി കഴിയുന്ന മെയ്ത്തി, കുക്കി ഗോത്രവർഗക്കാരെ ഒന്നിപ്പിക്കാൻ സൈനിക നടപടികൾകൊണ്ട് കഴിയില്ല. മണിപ്പൂരിൽ എന്നല്ല രാജ്യത്തൊരിടത്തും ബലപ്രയോഗമോ ഏകപക്ഷിയതയോ സൈനിക നീക്കമോ ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ല.

ജനങ്ങളെ ജനാധിപത്യപരമായി കാര്യങ്ങൾ ബോധ്യപ്പെടുത്തി, അവരെ വിശ്വാസത്തിലെടുത്ത് സമാധാനം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഇത്തരം നീക്കമാണ് ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്നത്. അതിനുള്ള വിവേകം ഭരണകൂടം കാണിച്ചില്ലെങ്കിൽ മണിപ്പൂരിൽ തുടങ്ങിയ കലാപം മറ്റിടങ്ങളിലേക്ക് വ്യാപിക്കാൻ കാലതാമസം വരില്ല.

മണിപ്പൂരിലെ വർഗീയ വരമ്പുകൾ...

Read more at: https://suprabhaatham.com/communal-lines-in-manipur/

Content Highlights: what happend in manipur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago