സ്വര്‍ണത്തിന്റെ പണിക്കൂലി അറിയാന്‍ സെയില്‍സ് മാന്‍ വേണ്ട,സ്വയം മനസിലാക്കാം ഈസിയായി
സ്വര്‍ണത്തിന്റെ പണിക്കൂലി അറിയാന്‍ സെയില്‍സ് മാന്‍ വേണ്ട,സ്വയം മനസിലാക്കാം
സമ്പാദ്യമെന്ന നിലയിലും വിവാഹാവശ്യങ്ങള്‍ക്കുമാണ് മലയാളി പൊതുവേ സ്വര്‍ണം വാങ്ങാറുള്ളത്. നിലവില്‍ സ്വര്‍ണ വില കൂടിക്കൊണ്ടേയിരിക്കുകയാണ്. ഈയടുത്ത മാസങ്ങളില്‍ ഒന്നും തന്നെ സ്വര്‍ണ വില 40,000 രൂപയ്ക്ക് താഴേക്ക് വന്നിട്ടില്ല.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ അന്നത്തെ സ്വര്‍ണവില മാത്രം നോക്കിയാണ് ഒട്ടുമിക്ക ആളുകളും പോകുന്നത്. ഒരു സ്വര്‍ണാഭരണത്തിന്റെ വില അന്നേ ദിവസത്തെ സ്വര്‍ണത്തിന്റെ വിപണി വില, പണിക്കൂലി,ടാക്‌സ് എന്നിവ കൂടിച്ചേര്‍ന്നതാണ്. ഇതില്‍ ടാക്‌സ് നിങ്ങള്‍ തെരഞ്ഞെടുത്ത സ്വര്‍ണാഭരണത്തിന്റെ ഭാരത്തിനനുസരിച്ച് വര്‍ധിക്കുന്നു. സ്വര്‍ണത്തിന്റെ വിപണി വില അന്നേ ദിവസത്തെ സ്വര്‍ണ വില തന്നെയാണ്. എന്നാല്‍ പണിക്കൂലി ആ ആഭരണത്തിന് നിര്‍മാണച്ചെലവായി കണക്കു കൂട്ടാം. അത് താരതമ്യേന ഓരോന്നിനും വ്യത്യസ്തമായിരിക്കും.
പല ജ്വല്ലറികളിലും പണിക്കൂലിയില്‍ നേരിയ വ്യത്യാസം ഉണ്ടാകാറുണ്ട്.
പണിക്കൂലി നമ്മള്‍ ആഭരണം വാങ്ങുമ്പോള്‍ ചെലവാക്കുന്ന തുക മാത്രമാണ്, ഇത് പിന്നീട് തിരികെക്കിട്ടില്ല എന്നാണ്. പിന്നീടൊരിക്കല്‍ ആഭരണം വില്‍ക്കേണ്ടിവന്നാല്‍ സ്വര്‍ണത്തിന്റെ വില മാത്രമേ ലഭിക്കുകയുള്ളു.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പോകുന്ന സമയത്ത് നിങ്ങള്‍ എത്ര തുകയാണ് പണിക്കൂലിയായി മാത്രം ചെലവഴിക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മിക്കവാറും ഇത് ജ്വല്ലറിയിലെ സെയില്‍സ്മാനോട് ചോദിച്ചാല്‍ പറഞ്ഞു തരുമെങ്കിലും അതിലുമെളുപ്പത്തില്‍ നിങ്ങുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇത് അറിയാന്‍ എളുപ്പ മാര്‍ഗമുണ്ട്. അപ്പോള്‍ എങ്ങനെ നിങ്ങള്‍ വാങ്ങിയ സ്വര്‍ണാഭരണത്തിന്റെ പണിക്കൂലിയുടെ മൂല്യം അറിയാം എന്ന് നോക്കാം.
ആദ്യം ഗൂഗിളില്‍ goldzouk.com എന്ന് സെര്‍ച്ച് ചെയ്യുക. തുടര്‍ന്ന് ഒരു വെബ്‌സൈറ്റ് കാണാനാകും. ഇത് ഓപ്പണ്‍ ചെയ്യുക. വെബ്‌സൈറ്റിന്റെ മെയിന്‍ പേജില്‍ത്തന്നെ കാല്‍ക്കുലേറ്ററിന്റെ ഒരു ഐക്കണ്‍ കാണാനാകും. ഇതില്‍ ക്ലിക്ക് ചെയ്യുക. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ആഭരണത്തിന്റെ കുറച്ച് വിവരങ്ങള്‍ ചോദിക്കും. Gold Rate എന്നെഴുതിയിരിക്കുന്ന ഓപ്ഷന് താഴെ ഇന്നത്തെ സ്വര്‍ണത്തിന്റെ വില പൂരിപ്പിക്കുക. സ്വര്‍ണത്തിന്റെ ഗ്രാം വിലയാണ് അടയാളപ്പെടുത്തേണ്ടത്. Gross Weight എന്ന ഓപ്ഷന് താഴെ നിങ്ങള്‍ തെരഞ്ഞെടുത്ത ആഭരണത്തിന്റെ വില ടൈപ്പ് ചെയ്ത് നല്‍കുക. Stone Weight, Stone Rate എന്നിവ ഉണ്ടെങ്കില്‍ അത് സെയില്‍സ്മാനോട് ചോദിച്ച് മനസിലാക്കി പൂരിപ്പിച്ച് നല്‍കാവുന്നതാണ്. Total Price എത്രയാണെന്ന് ഓപ്ഷനില്‍ ചേര്‍ത്ത് സബ്മിറ്റ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് അതേ പേജില്‍ തന്നെ Making Charges കൃത്യമായി അറിയാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."