പാനും ആധാറും ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളില്‍ ചില സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണം വന്നേക്കും
പാനും ആധാറും ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളില്‍ ചില സാമ്പത്തിക ഇടപാടുകള്‍ക്ക് നിയന്ത്രണം വന്നേക്കും
പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളില്‍ ചില സാമ്പത്തിക ഇടപാടുകള്‍ക്ക് ഉടന്‍ നിയന്ത്രണം വന്നേക്കും. ലിങ്ക് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ പാന്‍ നിര്‍ബന്ധിത ഇടപാട് അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് നിര്‍ദേശം ബാങ്കുകള്‍ നടപ്പാക്കിയതിനെക്കുറിച്ച് ആദായനികുതിവകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അമ്പതിനായിരം രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ വേണമെന്ന നിബന്ധന പാന്‍ അസാധുവായ അക്കൗണ്ടുകള്‍ക്ക് തടസ്സമാകും. ബാങ്ക് സോഫ്റ്റ്വെയറില് ഇതനുസരിച്ച് മാറ്റംവരുത്തിയതിന്റെ നടപടിറിപ്പോര്‍ട്ടാണ് ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടതെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു.
ആദായനികുതിവകുപ്പിന്റെ ഇ-പോര്‍ട്ടലില്‍ 1000 രൂപ പിഴയോടെ പാന്‍-ആധാര്‍ ബന്ധിപ്പിക്കലിന് സൗകര്യമുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി മുപ്പത്തൊന്നാണ്. അതിനകം പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആദായനികുതി ഓഫീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."