17 വര്‍ഷങ്ങള്‍ക്കുശേഷം രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
17 വര്‍ഷങ്ങള്‍ക്കുശേഷം രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊലപാതകം നടന്ന് 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജനാര്ദനന് നായരെ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇയാള്‍തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. രമാദേവിയുടെ കയ്യില്‍ കണ്ട മുടിയിഴകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2006 മെയ് 26നാണ് കൊലപാതകം നടന്നത്.
തൂത്തുകുടി സ്വദേശിയായ സമീപവാസിയാണ് കൊലപാതകി എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നതോടെയാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രമാദേവിയുടെ കയ്യില്‍ നിന്നും കണ്ടെത്തിയ മുടി ഭര്‍ത്താവിന്റേതാണെന്ന് കണ്ടെത്തിയത്.
പ്രതി പല തവണ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. ഭാര്യയിലുണ്ടായിരുന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റം സമ്മതിച്ച പ്രതിയെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."