യൂട്യൂബര്‍ 'തൊപ്പി' വീണ്ടും അറസ്റ്റില്‍
ശ്രീകണ്ഠപുരം: 'തൊപ്പി' എന്ന് അറിയപ്പെടുന്ന യൂട്യൂബറായ മുഹമ്മദ് നിഹാദിനെ പൊലിസ് അറസ്റ്റ് ചെയ്തു. നിഹാദിന്റെ മാങ്ങാട്ടുളള വീട്ടിന് പരിസരത്ത് വെച്ച് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ രാജേഷ് മാരാങ്കലത്താണ് തൊപ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിര്‍മിച്ചുനല്‍കി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീലരീതിയില്‍ നിരന്തരം അവഹേളിച്ചെന്നാണ് കേസ്.
കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ സജി സേവ്യര്‍ തന്റെ ഫോണ്‍ നമ്പര്‍ സഹിതം കമ്പിവേലി നിര്‍മിച്ച് നല്‍കുമെന്ന ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. മാങ്ങാട് കമ്പിവേലി നിര്‍മിച്ച് നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍നിന്ന് സജി സേവ്യറിന്റെ നമ്പര്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ വിളിച്ച മുഹമ്മദ് നിഹാദ് വളരെ മോശമായി അശ്ലീലസംഭാഷണം നടത്തി അതിന്റെ വിഡിയോ പകര്‍ത്തി യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനുപിറകെ തൊപ്പിയുടെ അനുയായികളായ നിരവധിപേര്‍ രാപകല്‍ ഭേദമന്യേ സജി സേവ്യറിനെ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങി.
ഇതിനെ തുടര്‍ന്ന് സേവ്യര്‍ കഴിഞ്ഞ അഞ്ചിന് ശ്രീ കണ്ഠപുരം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലിസ് നിഹാദിനെ അറസ്റ്റ് ചെയ്തത്.
Content Highlights:youtuber thoppi arrested by sreekandapuram police
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."