ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ; സ്റ്റോപ്പുകള്‍ അറിയാം
ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ; സ്റ്റോപ്പുകള്‍ അറിയാം
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. 13 ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയില്‍വേ നീക്കം.
നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസിനു കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം മംഗളൂരു മാവേലി എക്‌സ്പ്രസിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിന്‍ ഇനി മുതല്‍ കുറ്റിപ്പുറത്തും നിര്‍ത്തും. മംഗളൂരു തിരുവനന്തപുരം മാവേലി അമ്പലപ്പുഴയിലും നിര്‍ത്തും. പുനെ കന്യാകുമാരി എക്‌സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ തിരുവനന്തപുരം അമൃത ഇനി കരുനാഗപ്പള്ളിയില്‍ നിര്‍ത്തും. തിരുവനന്തപും മംഗളൂരു എക്‌സ്പ്രസിനു ചാലക്കുടിയില്‍ സ്റ്റോപ്പ് അനുവദിച്ചു. നാഗര്‍കോവില്‍ മംഗളൂരു എക്‌സ്പ്രസിനു കുഴിത്തുറൈ, നെയ്യാറ്റിന്‍കര സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
15 മുതല്‍ നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസിന് (12618) കൊയിലാണ്ടിയിലും (പുലര്‍ച്ചെ 03.09), 16 മുതല്‍ തിരുവനന്തപുരം മംഗളൂരു മാവേലി എക്‌സ്പ്രസിന് (16604) കുറ്റിപ്പുറം (പുലര്‍ച്ചെ 02.29), കൊയിലാണ്ടി (പുലര്‍ച്ചെ 03.09) സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
പുതിയ സ്റ്റോപ്പ് അനുവദിക്കപ്പെട്ട മറ്റു ട്രെയിനുകള്‍ ഇങ്ങനെ: ട്രെയിന്‍, സ്റ്റോപ്പ്, എത്തുന്ന സമയം എന്ന ക്രമത്തില്‍.
പൂനെ കന്യാകുമാരി എക്‌സ്പ്രസ് (16381) ഒറ്റപ്പാലം (പുലര്‍ച്ചെ 01.44) മതുരൈ തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344) കരുനാഗപ്പള്ളി (പുലര്‍ച്ചെ 02.22), തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് (16347) ചാലക്കുടി (പുലര്‍ച്ചെ 02.09), മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് (16603) അമ്പലപ്പുഴ (പുലര്‍ച്ചെ 03.10) , നാഗര്‍കോവില്‍ മംഗളൂരു എക്‌സ്പ്രസ് (16606) കുളിത്തുറൈ (പുലര്‍ച്ചെ 02.36), നെയ്യാറ്റിന്‍കര (പുലര്‍ച്ചെ 3 മണി), ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് (13352) സുല്ലൂര്‍പേട്ട (രാത്രി 11.33 ) , എറണാകുളം കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) കൊടുമുടി (രാവിലെ 5.34 ) , മുംബൈ നാഗര്‍കോവില്‍ എക്‌സ്പ്രസ് (16339) നാമക്കല്‍ (രാത്രി 11.34) , പാലക്കാട് തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792) കുണ്ടറ (രാത്രി 11.32), കിളക്കടയം (പുലര്‍ച്ചെ 3.17) , തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) പവൂര്‍ചത്രം (രാത്രി 12.23), കുണ്ടറ (പുലര്‍ച്ചെ 3.37 ) , പുനലൂര്‍ മതുരൈ എക്‌സ്പ്രസ് (16730) വള്ളിയൂര്‍ (രാത്രി 11.10).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."