ഓപ്പോ റെനോയുടെ 10 5ജി ഇന്ത്യയിലെത്തി; ഫോണിലുളളത് ഉപഭോക്താക്കളെ ഞെട്ടിക്കുന്ന ഫീച്ചേഴ്‌സ്
ഓപ്പോ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി മൂന്ന് റെനോ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലേക്കെത്തിച്ചിരിക്കുകയാണ്. ഓപ്പോ റെനോ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഓപ്പോ റെനോ 10 5ജി, റെനോ 10 പ്രോ 5ജി, റെനോ 10 പ്രോ പ്ലസ് 5 ജി, എന്നീ ഫോണുകളാണ് കമ്പനി മാര്‍ക്കറ്റിലേക്ക് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്.ഓപ്പോയുടെ പ്രീമിയം സീരിസില്‍ ഉള്‍പ്പെടുന്ന റെനോ ഫോണുകളില്‍ മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.120Hz വരെ റിഫ്രഷ് റേറ്റുളള 6.7 ഇഞ്ചിന്റെ ഡിസ്‌പ്ലെ, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയാണ് ഈ ഫോണുകളുടെ മികച്ച സവിശേഷതകളില്‍ പ്രധാനപ്പെട്ടത്.
ഓപ്പോ റെനോ 10 പ്രോ പ്ലസ് 5ജിയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയില്‍ 54,999 രൂപയാണ് വില. ഓപ്പോ റെനോ 10 പ്രോ 5ജിയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വിലവരുന്നത്.
പ്രോ മോഡലായി കണക്കാക്കപ്പെടുന്ന ഈ രണ്ട് മോഡലിനും ഗ്ലോസി പര്‍പ്പിള്‍, സില്‍വറി ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ മോഡലുകളാണുളളത്. മറ്റൊരു മോഡലായ റെനോ 10 പ്രോ 5 ജിയുടെ വില ജൂലൈ 20നാണ് പുറത്ത് വിടുന്നത്.
ഓപ്പോ റെനോ 10 പ്രോ പ്ലസ് 5ജി സ്മാര്‍ട്ട്‌ഫോണില്‍ എച്ച്ഡിആര്‍10+ സപ്പോര്‍ട്ടുള്ള 6.74-ഇഞ്ച് (1,240x 2,722 ഇഞ്ച് AMOLED 3D കര്‍വ് ഡിസ്പ്ലേയാണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റും 240hz വരെ ടച്ച് സാമ്പിള്‍ റേറ്റും 450 പി.പി.ഐ പിക്സല്‍ ഡെന്‍സിറ്റിയും ഈ ഫോണിലുണ്ട്. 93.9 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോവുള്ള ഡിസ്‌പ്ലെയ്ക്ക് 1400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസാണുള്ളത്. കോര്‍ണിംഗ് ഗൊറില്ലഗ്ലാസ് 5 കോട്ടിങ്ങുമായിട്ടാണ് ഫോണ്‍ വരുന്നത്. അണ്ടര്‍ഡിസ്‌പ്ലെ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.
Content Highlights:oppo reno 10 5g new series are launched in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."