HOME
DETAILS
MAL
യുവതിക്ക് ജന്മദിന സമ്മാനം തക്കാളി
backup
July 11 2023 | 18:07 PM
മഹാരാഷ്ട്ര: തക്കാളിയുടെ വിലയെ സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് പുരോഗമിക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ യുവതിക്ക് ജന്മദിന സമ്മാനമായി തക്കാളി ലഭിച്ചു. കിലോഗ്രാമിന് 140 രൂപയോളമാണ് മഹാരാഷ്ട്രയിലെ തക്കാളിയുടെ വില. താനെയിലെ കല്യണ്‍ സ്വദേശിനിയായ സോണാല്‍ ബോഴ്‌സിനാണ് ബന്ധുക്കള്‍ ജന്മദിന സമ്മാനമായി നാല് കിലോ തക്കാളി നല്‍കിയത്. സോണാല്‍ മേശപ്പുറത്ത് തക്കാളി കുട്ടകള്‍ വെച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Content Highlights:woman receives tomatoes as precious gift on birthday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."