കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്ക് തർക്കം; ഒരാൾ കൊല്ലപ്പെട്ടു
കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്ക് തർക്കം; ഒരാൾ കൊല്ലപ്പെട്ടു
കൊച്ചി: കൊച്ചി എസ്ആര്‍എം റോഡിലെ താമസസ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ സുഹൃത്ത് സാക്കിറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആസാദും സാക്കിറും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്. ഇവർ തമ്മിലുള്ള തർക്കത്തിന്റെ ബഹളം കേട്ട് സമീപത്തുള്ള മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ റൂമിനകത്ത് നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദ്. എന്നാൽ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
അകത്തുള്ള സാക്കിര്‍ വാതില്‍ തുറക്കാന്‍ തയ്യാറാകാത്തതിനെ തുടർന്ന് ചവിട്ടിപ്പൊളിക്കാന്‍ മറ്റുള്ളവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പൊലിസ് എത്തിയെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാൾ വാതിൽ തുറന്നത്. അപ്പോഴേക്കും ആസാദ് മരിച്ചിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."