HOME
DETAILS
MAL
ഒ.പി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു; നാദാപുരത്ത് ഡ്യൂട്ടിക്കിടെ ഡോക്ടറെ കൈയ്യേറ്റം ചെയ്തു
backup
July 12 2023 | 06:07 AM
ഒ.പി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു; നാദാപുരത്ത് ഡ്യൂട്ടിക്കിടെ ഡോക്ടറെ കൈയ്യേറ്റം ചെയ്തു
കോഴിക്കോട്: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് ഇന്നലെ രാത്രി 12 മണിയോടെ കൈയ്യേറ്റം നടന്നത്. ഡോക്ടര്‍ നല്കിയ പരാതിയില്‍ നാദാപുരം പൊലിസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ചെവി അടഞ്ഞെന്നു പറഞ്ഞ് രണ്ടു പേരാണ് ഡോക്ടറുടെ അടുത്തെത്തിയത്. രോഗിയെ പരിശോധിച്ചതിന് ശേഷം മരുന്ന് നിര്‍ദേശിക്കുകയും ചെയ്തു.തുടര്‍ന്ന് മരുന്ന് എടുക്കാന്‍ നഴ്സിനെ സമീപിച്ച ഇവര്‍ കൂടെയുള്ള ആള്‍ക്കും മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒ.പി ടിക്കറ്റ് എടുക്കാതെ മരുന്ന് നല്കാന് കഴിയില്ലെന്ന് പറഞ്ഞതാണ് തര്‍ക്കത്തിലും കയ്യേറ്റത്തിലും എത്തിയത്.രണ്ടു പേരും മദ്യപിച്ചിരുന്നതായി ഡോക്ടര്‍ ഭരത്കൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."