ബ്രസീലിയന്‍ പ്രതിഭയെ സ്വന്തമാക്കി ബാഴ്‌സലോണ; സ്വന്തമാക്കിയത് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുമായി മത്സരിച്ച്
ബ്രസീലില്‍ നിന്നും മറ്റൊരു പ്രതിഭാധനനായ പ്ലെയറെ ,സൈന്‍ ചെയ്ത് ബാഴ്‌സലോണ. ബ്രസില്‍ മുന്നേറ്റനിര താരമായ വിറ്റോര്‍ റോക്കെയെയാണ് കാറ്റലോണിയന്‍ ക്ലബ്ബ് സൈന്‍ ചെയ്തത്.പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ചെല്‍സി, ടോട്ടന്‍ഹാം,ആഴ്‌സണല്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്വൂണിക്ക് എന്നിവരാണ് താരത്തെ നോട്ടമിട്ട് രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പരാനേന്‍സില്‍ നിന്ന് താരത്തെ ബാഴ്‌സ തന്നെ സ്വന്തമാക്കുകയായിരുന്നു.
Official: Vitor Roque joins Barça ??
— Fabrizio Romano (@FabrizioRomano) July 12, 2023
◉ Contract until season 2030/31.
◉ Release clause included: €500m.
◉ €30m fixed fee to Paranaense.
◉ €26m add ons performances, goals and titles related.
◉ €5m add ons if he makes Ballon d’Or top 3.
Vitor joins the club in 2024. pic.twitter.com/geFnkX3PsW
18 കാരനായ വിറ്റോര്‍ റോക്കയെ അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വമ്പന്‍ ക്ലബ്ബുകള്‍ നോട്ടമിട്ട് തുടങ്ങിയത്. ശേഷം മൊറോക്കോയുമായി നടന്ന സൗഹ്യദ മത്സരത്തിലും താരം ബൂട്ട് കെട്ടിയിരുന്നു. ആറ് ഗോളുകളാണ് ചാംപ്യന്‍ഷിപ്പില്‍ താരം സ്വന്തമാക്കിയത്. ഏകദേശം 40 മില്യണ്‍ യൂറോക്കാണ് താരത്തെ ബാഴ്‌സലോണ ക്യാമ്പ് ന്യൂവിലേക്കെത്തിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ കൂടി അത്‌ലറ്റിക്കോ പരാനേന്‍സിന് വേണ്ടി കളിച്ചതിന് ശേഷമായിരിക്കും താരം ലാലിഗയിലേക്ക് പോകുക.
Content Highlights:vitor roque transfer sucess to barcelona
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."