HOME
DETAILS

ജര്‍മ്മനിയില്‍ ഒരു ജോലി എന്നതാണോ ലക്ഷ്യം? ഈ അവസരം നഷ്ടപ്പെടുത്തരുത്, ദിവസങ്ങള്‍ മാത്രം

  
backup
July 12 2023 | 17:07 PM

job-opportunities-in-germany

ജര്‍മ്മനിയിലേക്ക് നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്കയുടെ റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ നാലാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിങ് എന്നിവയാണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുളള യോഗ്യതയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. 2023 ജൂലൈ 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. ജനറല്‍ നഴ്‌സിങ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെങ്കില്‍ മാത്രമെ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി അപേക്ഷ നല്‍കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബി.എസ്.സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം നിര്‍ബന്ധമില്ല. 1985 ജനുവരി 1ന് മുമ്പ് ജനിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയില്ല. 39 വയസാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ പരമാവധി പ്രായം.

ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. 300 പേര്‍ക്കാണ് പരമാവധി ജര്‍മ്മനിയിലേക്കെത്താനുളള അവസരമുളളത്. അപേക്ഷ നേഴ്‌സുമാര്‍ കേരളീയരായിരിക്കണം എന്നത് നിര്‍ബന്ധമായ കാര്യമാണ്.തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിശീലനം 2023 ഡിസംബര്‍ മാസം ആരംഭിക്കുന്നതാണ്. ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനവും ലഭിക്കും.

നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights:job opportunities in germany



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago