HOME
DETAILS
MAL
കാളികാവ് സി.എച്ച്.സിക്ക് വീണ്ടും പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്
backup
August 23 2016 | 19:08 PM
കാളികാവ്: കാളികാവ് സി.എച്ച്.സി.ക്കു പ്രവാസികള്‍ വീണ്ടും കൈത്താങ്ങായി. കാളികാവ് ഏരിയ പ്രവാസി അസോസിയേഷന് 'കാപ' ദുബൈ കമ്മിറ്റിയാണ് ആശുപത്രിയിലേക്കു രക്തസമ്മര്‍ദം അളക്കാനുള്ള രണ്ട് ഉപകരണങ്ങള്‍ നല്‍കിയത്. നിലവില്‍ സി.എച്ച്.സിയില്‍ കിടത്തി ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പ്രവാസി കൂട്ടായ്മയുടെ കീഴില്‍ കഞ്ഞി വിതരണം നടന്നു വരുന്നുണ്ട്. 'കാപ' ജിദ്ദാ കമ്മറ്റിയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. ദുബൈ 'കാപ' പ്രതിനിധി കൊല്ലാരന്‍ ലത്തീഫ് ഉപകരണം മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ നജീബിന് കൈമാറി. അക്ബര്‍ തേക്കിന് തൊടിക, കെ.പി ഹൈദരലി, വി.പി മുജീബ്, സമദ് പാറശ്ശേരി സുല്‍ഫി, കൊല്ലാരന്‍ ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."