ഷാർജ പൊലിസ് ആരെയും ജോലിക്ക് ക്ഷണിച്ചിട്ടില്ല; ജോലി ഒഴിവുകൾ സംബന്ധിച്ച് പ്രചരിച്ച പരസ്യം വ്യാജം
ഷാർജ പൊലിസ് ആരെയും ജോലിക്ക് ക്ഷണിച്ചിട്ടില്ല; ജോലി ഒഴിവുകൾ സംബന്ധിച്ച് പ്രചരിച്ച പരസ്യം വ്യാജം
ഷാർജ: എല്ലാ രാജ്യക്കാരെയും ഷാർജ പൊലിസിലേക്ക് ക്ഷണിച്ച് കൊണ്ട് പുറത്തുവന്ന ജോലി ഒഴിവുകൾ സംബന്ധിച്ച പരസ്യം വ്യാജം. ഷാർജ പൊലിസ് ഡിപ്പാർട്മെന്റിലേക്ക് ഉദ്യോഗസ്ഥർക്ക് ഒഴിവുണ്ടെന്ന് കാണിച്ചാണ് പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഏത് രാജ്യക്കാർക്ക് വേണമെങ്കിലും ഒഴിവുകളിലേക്ക് അപേക്ഷിക്കാമെന്നായിരുന്നു പരസ്യം. എന്നാൽ ഷാർജ പൊലിസ് തന്നെ ഇതിനെതിരെ രംഗത്ത് വന്നു.
ജോലി ഒഴിവുകൾ സംബന്ധിച്ച് ഷാർജ പൊലിസിൽ നിന്ന് അടുത്തിടെ വന്ന പരസ്യം വ്യാജമാണെന്ന് ഷാർജ പൊലിസ് വ്യാഴാഴ്ച പൊതുജനങ്ങളെ അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക കമ്മ്യൂണിക്കേഷൻ ചാനലുകളായ വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴിയും മാത്രമേ ഇത്തരം കാര്യങ്ങൾ ഞങ്ങൾ പങ്കുവെക്കൂ. അതുകൊണ്ട് തന്നെ മറ്റെവിടെയെങ്കിലും ഇത്തരം വാർത്തകൾ കണ്ടാൽ ഔദ്യോഗിക കമ്മ്യൂണിക്കേഷൻ ചാനലുകൾ റഫർ ചെയ്യണമെന്നും ഷാർജ പൊലിസ് പൊതുജനങ്ങളോട് പറഞ്ഞു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാർഹമായ കുറ്റമാണ്. അതിനാൽ ഇത്തരം തെറ്റായ വാർത്തകൾ പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ചാൽ തടവും പിഴയും ഉൾപ്പെടെ ശിക്ഷ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."