ബിജെപി നിയമസഭാ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി ചാര്‍ജ്; ബിജെപി നേതാവ് മരിച്ചു
ബിജെപി നിയമസഭാ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി ചാര്‍ജ്; ബിജെപി നേതാവ് മരിച്ചു
പട്‌ന: ബിഹാറില്‍ ബിജെപി നിയമസഭാ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി ചാര്‍ജ്. അക്രമത്തില്‍ ബിജെപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി മരിച്ചു. ജഹനാബാദ് ജില്ലാ ജനറല്‍ സെക്രട്ടറിയായ വിജയ് കുമാര്‍ സിങാണ് മരിച്ചത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പട്‌ന മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഗാന്ധി മൈതാനില്‍ നിന്നു ആരംഭിച്ച മാര്‍ച്ച് ഡാക്ബംഗ്ലാ ചൗരാഹയില്‍ എത്തിയപ്പോഴാണ് ലാത്തി ചാര്‍ജുണ്ടായത്. ജല പീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതിനു പിന്നാലെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയത്. അധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ബിജെപി നേതാവിന്റെ മരണത്തില്‍ പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സശീല്‍ കുമാര്‍ മേ?ദി പ്രതികരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിയെന്നു സുശീല്‍ കുമാര്‍ ആരോപിച്ചു. എന്നാല്‍, ബിജെപി നേതാവിന്റെ മരണ കാരണം എന്താണെന്നും വ്യക്തമല്ലെന്നു ജില്ലാ ഭരണം കൂടം പറയുന്നു. ഡാക്ബംഗ്ലാ ചൗരാഹയില്‍ വിജയ് കുമാര്‍ സിങ് ബോധരഹിതനായി കിടക്കുകയായിരുന്നു. ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."