ഫ്രാന്‍സില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 5 വര്‍ഷ വര്‍ക്ക് വിസ; പ്രധാനമന്ത്രി മോദി
ഫ്രാന്‍സില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 5 വര്‍ഷ വര്‍ക്ക് വിസ; പ്രധാനമന്ത്രി മോദി
പാരിസ്: ഫ്രാന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷ ലോങ് ടേം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ നരേന്ദ്രമോദിക്ക് പാരീസില്‍ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണപരിപാടിക്കിടെയാണ് പ്രഖ്യാപനം.
മുമ്പ് ഫ്രാന്‍സിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു ശേഷം ജോലിക്കായി 2 വര്‍ഷത്തേക്കുള്ള വിസയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നവര്‍ക്ക് പഠനശേഷം ജോലിക്കായി 5 വര്‍ഷത്തേക്കുള്ള വര്‍ക്ക് വിസ നല്‍കാനാണ് തീരുമാനം- മോദി പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി പാരീസിലെത്തിയത്. ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റില്‍ഡേ പരേഡില്‍ മോദി മുഖ്യാതിഥിയാകും. ഇന്ത്യ- ഫ്രാന്‍സ് നയതന്ത്രബന്ധത്തിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദര്‍ശനമായതിനാല്‍ ഏറെ പ്രത്യേകതയുള്ളത് എന്നാണ് മോദി സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. 15ന് മോദി യുഎഇയില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."