HOME
DETAILS
MAL
കോഴിക്കോട് മിഠായിതെരുവില്‍ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്; ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കച്ചവടക്കാര്‍
backup
July 14 2023 | 11:07 AM
കോഴിക്കോട് മിഠായിതെരുവില്‍ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്; ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കച്ചവടക്കാര്‍
കോഴിക്കോട്: മിഠായിതെരുവില്‍ ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിടുകയും ചെയ്തു.
27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എ അശോകന് പറഞ്ഞു. 25 ഓളം കടകളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നാണ് കച്ചവടക്കാര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."